അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. മൃതദേഹത്തിൽ സിപിഐ എം നേതാക്കൾ ചെങ്കൊടി പുതച്ച് അന്ത്യാഭിവാദ്യം അർപ്പിച്ചു. രാവിലെ ഒൻപത് മണി മുതലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. രാധയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ വെച്ച് നടക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എംഎല്‍എ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവര്‍ അന്ത്യാഭിവാദ്യം അർപ്പിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കി.
മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളായ ഇഎം രാധ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
"https://www.facebook.com/Malayalivartha

























