സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

കൊല്ലം ശൂരനാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ നിരഞ്ജന്റെ (17) മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും സഹപാഠികളും രംഗത്ത്. ജന്മദിനം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിരഞ്ജന്റെ മൃതദേഹവുമായി വിദ്യാർഥികളും ബന്ധുക്കളും സ്കൂളിന് മുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് മറ്റു കുട്ടികളുടെ മുന്നിൽവെച്ച് നിരഞ്ജനെ പരസ്യമായി അപമാനിച്ചെന്നും, ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പരാതി.
https://www.facebook.com/Malayalivartha

























