പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയുടെ പങ്കാളിത്തം ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഐ.ഒ.എയുടെ വോട്ടർപട്ടികയിൽ പി.ടി. ഉഷയെ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഹർജി.
ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിലെ കുൻസാങ് നംഗ്യാൽ വിഭാഗമാണ് കോടതിയെ സമീപിച്ചത്. ഐസ് ഹോക്കി അസോസിയേഷനിൽ പി.ടി. ഉഷയ്ക്ക് അംഗത്വമില്ലെന്നും അതിനാൽ അസോസിയേഷന്റെ പ്രതിനിധിയായി ഐ.ഒ.എയുടെ ജനറൽ അസംബ്ലിയിൽ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ, ഐസ് ഹോക്കി അസോസിയേഷന്റെ മറ്റൊരു വിഭാഗം ഉഷയെയും സെക്രട്ടറി ജനറൽ ഹർജിന്ദർ സിങ്ങിനെയും പ്രതിനിധികളായി നാമനിർദേശം ചെയ്തിരുന്നു. ഈ നാമനിർദേശങ്ങൾക്കെതിരായ പരാതികൾ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ തള്ളുകയും ഇരുവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം പി.ടി. ഉഷയ്ക്ക് ആശ്വാസമാകുകയാണ്.
https://www.facebook.com/Malayalivartha


























