മൂന്ന് ലക്ഷം രൂപയുടെ 50 ഗ്രാം എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയില്‍

കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് ലക്ഷം രൂപയുടെ 50 ഗ്രാം എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയില്‍. അഞ്ചാലുംമൂട് ഇടവട്ടത്ത് നിന്ന് ഇപ്പോള്‍ പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന് (34) ആണ് അറസ്റ്റിലായത്. സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
യുവതി നേരത്തെയും എം.ഡി.എം.എ കേസില്‍ പ്രതിയാണ്. കര്‍ണാടകത്തില്‍ നിന്നു വാങ്ങിയ എം.ഡി.എം.എ കൊല്ലം നഗരത്തിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി സ്വന്തം കാറില്‍ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ മുതല്‍ സിറ്റി പരിധിയില്‍ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എ.സി.പി എസ് ഷെറീ ഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്ത് വച്ച് കാര്‍ കണ്ടു. പൊലീസ് കൈ കാണിച്ചിട്ടും നിറുത്തിയില്ല. തുടര്‍ന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
കൊല്ലം സിറ്റി പൊലീസ് ഈ മാസം പിടികൂടുന്ന നാലാമത്തെ വാണിജ്യ നിലവാരത്തിലുള്ള എം.ഡി.എം.എ വേട്ടയാണിത്. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ആര്. രതീഷ്, എസ്.ഐ സുരേഷ് കുമാര്‍, ഡാന്‍സാഫ് എസ്,ഐമാരായ സായിസേനന്‍, ആര്, രാജേഷ് കുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ ബൈജു ജെറോം, സീനു, മനു, സജു, ഷെഫീഖ്, അനു, അനൂപ്, സുനില്‍, ദിലീപ്, വനിതാ പൊലീസ് അംഗങ്ങളായ ശാരിക, ആന്‍സി, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























