ശസ്ത്രക്രിയാ പിഴവില്‍ രോഗിക്ക് കഠിന ദേഹോപദ്രവമേല്‍പ്പിച്ച മെഡിക്കല്‍ നെഗ്ലിജന്‍സ് കേസ്... തൈക്കാട് ആശുപത്രിയിലെ 2 ഡോക്ടര്‍മാരടക്കം 3 പ്രതികള്‍ ഹാജരാകാനുത്തരവ്

ശസ്ത്രക്രിയാ പിഴവില്‍ രോഗിക്ക് കഠിന ദേഹോപദ്രവമേല്‍പ്പിച്ച മെഡിക്കല്‍ നെഗ്ലിജന്‍സ് കേസില്‍ തൈക്കാട് ഗവ. ആശുപത്രിയിലെ 2 ഡോക്ടര്‍മാരടക്കം 3 പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഗീത. ജി. നായര്‍, നഴ്സ് ബിന്ദു , ഡോ. സന്തോഷ് ബാബു എന്നിവര്‍ ഏപ്രില്‍ 9 ന് ഹാജരാകാനാണ് ഉത്തരവ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. യു. വിനോദ് ബാബുവിന്റേതാണുത്തരവ്.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അല്‍ഫിന എന്ന യുവതിയുടെ പരാതിയില്‍ സിറ്റി തമ്പാനൂര്‍ പോലീസ് 2022 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതി കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 336 (മനുഷ്യ ജീവനോ രക്ഷയ്ക്കോ അപായം ഉളവാക്കത്തക്കവിധം ഉപേക്ഷാപൂര്‍വ്വമായ കൃത്യം ചെയ്യല്‍) , 336 (മേല്‍ പറഞ്ഞ കൃത്യത്താല് ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 337 (മേല്‍ പറഞ്ഞ കൃത്യത്താല് കഠിനദേഹോപദ്രവം ഏല്‍പ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ക്ക് കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
"
https://www.facebook.com/Malayalivartha
























