താമരശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്... ക്രിസ്റ്റല്‍ തരികളുള്ള പായ്ക്കറ്റ് വയറ്റില്‍ കണ്ടെത്തി... ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

താമരശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്... ക്രിസ്റ്റല്‍ തരികളുള്ള പായ്ക്കറ്റ് വയറ്റില്‍ കണ്ടെത്തി... ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
താമരശേരി അരയേറ്റുംചാലില്‍ സ്വദേശി ഫായിസിന്റെ വയറ്റിലാണ് ക്രിസ്റ്റല്‍ തരികളുള്ള പായ്ക്കറ്റ് കണ്ടെത്തിയത്. എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പൊലീസ് മാറ്റിയത്. യുവാവിനെ ഇനി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
ഇന്നലെയാണ് ഫായിസിനെ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്നെത്തിയത്. ഫായിസ് വീട്ടില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ആദ്യം താമരശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.
രണ്ടാഴ്ച മുമ്പ് താമരശേരിയില്‍ നിന്ന് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























