ദേശീയ പാതയില്‍ സ്കൂട്ടര്‍ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു...

ദേശീയ പാതയില്‍ സ്കൂട്ടര്‍ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു. എടമുട്ടം സ്വദേശിയായ സജീവന് (58) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ കാളമുറി സെന്ററിന് വടക്ക് ഭാഗത്താണ് സംഭവം.
സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്നര്‍ ലോറി ഇടിക്കാനായി ശ്രമിച്ചു. ഇതോടെ വണ്ടി നിര്‍ത്തി സജീവനും കണ്ടെയ്നര്‍ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെടുകയും പ്രശ്നം പരിഹരിക്കാനായി ശ്രമിക്കുകയും ചെയ്തു.
ഇതിനിടയില്‍ സജീവന് കുഴഞ്ഞ് വീഴുകയായിരുന്നു. സജീവനെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























