വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ ഇതുവരെ കിട്ടിയ തെളിവുകളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ രൂപരേഖ തയ്യാറാക്കൽ തുടങ്ങി ; സംഭവത്തിന്റെ സാഹചര്യ തെളിവുകളുടെ പിൻബലത്തിനായി കൂടുതൽ സാക്ഷി മൊഴികൾ കൂടി

ഫെബ്രുവരി 24ന് നടന്ന അതിക്രൂരമായ കൂട്ടകൊലപതകങ്ങൾ. മൂന്നിടങ്ങളിൽ അഞ്ചു പേർ ഒരു 23ക്കാരന്റെ കൈ കൊണ്ട് പിടഞ്ഞ് മരിച്ചത്.! ദിവസങ്ങൾ നീണ്ടു നിന്ന അന്വേഷണം മൊഴിയെടുപ്പ് തെളിവെടുപ്പ് തെളിവ് ശേഖരണം.! അടുത്ത കടമ്പയിലേക്ക് കടന്ന് അന്വേഷണ സംഘം. വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ തെളിവെടുപ്പ് പൂർത്തിയായതോടെ അന്വേഷണസംഘം ഇതുവരെ കിട്ടിയ തെളിവുകളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ രൂപരേഖ തയ്യാറാക്കൽ തുടങ്ങി കഴിഞ്ഞു.
സംഭവത്തിന്റെ സാഹചര്യ തെളിവുകളുടെ പിൻബലത്തിനായി കൂടുതൽ സാക്ഷി മൊഴികൾ കൂടി ചേർക്കേണ്ടതുണ്ട്. കൂടാതെ കൊലപാതകം നടന്ന സ്ഥലങ്ങളിൽ നിന്നും കിട്ടിയ തെളിവുകളുടെ രാസ പരിശോധന ഫലം കൂടി കിട്ടാനുണ്ട് ഡിജിറ്റൽ തെളിവുകൾ അടക്കമുള്ളവ ശേഖരിച്ചു കഴിഞ്ഞു.
വിവിധ പരിശോധന ഫലങ്ങൾ കൂടി എത്തുന്നതോടെ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങും. കൂട്ടക്കൊലപാതകത്തിലെ ബാഹ്യസമ്മർദ്ദങ്ങളുടെ സാന്നിധ്യം സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. വിവിധ ഫോൺ വിവരങ്ങളും ചില മൊഴികളിലെ വൈരുധ്യവും കണക്കിലെടുത്താണ് കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























