ടിപ്പര്‍ലോറി കയറി കാല് അറ്റ സ്കൂട്ടര്‍ യാത്രക്കാരന് ചികിത്സ വൈകി... രക്തം വാര്‍ന്ന് മരിച്ചു

ടിപ്പര്‍ലോറി കയറി കാല് അറ്റ സ്കൂട്ടര്‍ യാത്രക്കാരന് ചികിത്സ വൈകിയതിനാല്‍ രക്തം വാര്‍ന്നു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം ഒന്‍പതില്‍ വീട്ടില്‍ സക്കറിയ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് നീരേറ്റുപുറം ജംഗ്്ഷനില്‍ നിന്ന് ഫിനിഷിങ് പോയിന്റിലേക്കു പോകുന്ന റോഡിലായിരുന്നു അപകടം നടന്നത്.
ടിപ്പര്‍ലോറി മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാനായി പെട്ടെന്നു പിന്നോട്ടെടുത്തപ്പോഴാണ് പിന്നിലുണ്ടായിരുന്ന സ്കൂട്ടറില്‍ ഇടിച്ചത്. ഇടിയേറ്റുവീണ സക്കറിയയുടെ ഇടതുതുടയിലൂടെ പിന്‍ചക്രം കയറിയിറങ്ങി. നാട്ടുകാര്‍ ഓടിയെത്തി സക്കറിയയെ താങ്ങിയിരുത്തിയെങ്കിലും കാല് അറ്റിരുന്നു. ആശുപത്രിയിലേക്കു മാറ്റാന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും കൃത്യസമയത്തു ലഭിച്ചില്ല. എടത്വാ സിഎച്ച്സിയില് ആംബുലന്‍സ് സേവനം രാവിലെ എട്ടരമുതലാണ്. ഇതുവന്ന് പരുമലയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളുളളത്.
ടിപ്പര്‍ ഡ്രൈവറുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് എടത്വാ പോലീസ് കേസെടുത്തു. മരുമകന്റെ വീടുപണി നടക്കുന്ന സ്ഥലത്തേക്കു പോകുകയായിരുന്നു സക്കറിയ. ഭാര്യ: സുമാ സക്കറിയ. മക്കള്‍: റിന്‍സി (അയര്‍ലന്‍ഡ്), റിയ (യുകെ) മരുമകന്: ആശിഷ്, സംസ്കാരം പിന്നീട് നടക്കും..
"
https://www.facebook.com/Malayalivartha
























