ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പോലീസ്... വാണിയംകുളം കോതയൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ചാണെന്ന് എഫ്ഐആര്‍

ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പോലീസ്... വാണിയംകുളം കോതയൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ചാണെന്ന് എഫ്ഐആര്‍
പോലീസിന്റെ പരിശോധനയിലാണ് മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്ന് കണ്ടെത്തിയത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചാണ് മരണം സംഭവിച്ചതെന്നതായിരുന്നു പ്രാഥമിക വിവരമുള്ളത്. പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്.കോതയൂര്‍ വായനശാലയ്ക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. ആംബുലന്‍സില്‍ ഉടനെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം വാണിയം കുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
"
https://www.facebook.com/Malayalivartha
























