Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിൽ ശിവശങ്കറിന് ശേഷം മനോജ് ഗോവിന്ദൻ പണി തുടങ്ങി

22 MARCH 2025 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ

സി പി എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. ഗോവിന്ദൻ മാഷിന്റെ ആദ്യ ഇടപെടൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ. സ്വന്തം മകന്റെ ബിസിനസിന് വേണ്ടി പി. ആർ ഡി.ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്തോടെ സർക്കാരിനെ ദുരുപയോഗം ചെയ്തതെന്ന കേസിലാണ്  മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ മാറ്റാൻ പാർട്ടി  സെക്രട്ടറി തീരുമാനിച്ചത്. സാധാരണഗതിയിൽ പതിവില്ലാത്ത നടപടിയാണ് ഇത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറി കളിച്ചുകൊണ്ടാണ് ഗോവിന്ദൻ മാഷ് തുടങ്ങുന്നത് രസകരമായ കാര്യമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ദേശാഭിമാനിയിൽ മുമ്പുണ്ടായിരുന്ന പദവി നൽകാൻ പോലും പാർട്ടി സെക്രട്ടറി തയ്യാറല്ല.

 

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനത്തു നിന്നൊഴിവാക്കപ്പെടുന്ന പി.എം. മനോജ് ദേശാഭിമാനിയിൽ തിരിച്ചെത്തുമ്പോൾ നൽകേണ്ട തസ്തികയെ ചൊല്ലി ദേശാഭിമാനിയിൽ തർക്കം രൂക്ഷമാണ്. .പി എം മനോജിനെതിരെ ദേശാഭിമാനിയിൽ നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.  

 

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനത്തേക്കു പോകുന്നതിനു മുമ്പു ദേശാഭിമാനിയിൽ വഹിച്ചിരുന്ന റസിഡൻ്റ് എഡിറ്റർ പദവി തിരിച്ചു നൽകണം എന്നാവശ്യപ്പെട്ടു മനോജ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു കത്തു നൽകിയിട്ടുണ്ട്. ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ സ്ഥാനത്തു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെ വേണമെന്ന സെക്രട്ടേറിയറ്റ് തീരുമാനം മനോജിനു വേണ്ടി തിരുത്താനാകില്ലെന്നാണു ഗോവിന്ദന്റെ നിലപാട്.

 

ഗോവിന്ദന്റെ വിശ്വസ്തനായ പരമേശ്വരനെ റസിഡൻ്റ് എഡിറ്റർ സ്ഥാനത്തു നിന്നൊഴിവാക്കാൻ എതിർ വിഭാഗം കൊണ്ടു വന്നതാണ് തീരുമാനമെങ്കിലും ഇനി മറിച്ചു തീരുമാനമെടുക്കാൻ ഗോവിന്ദനു താൽപര്യമില്ല. പരമേശ്വരൻ വിരമിച്ചപ്പോൾ തുടർ നിയമനം നൽകാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെ റസിഡൻ്റ് എഡിറ്ററായി നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ആശ്വാസമായി കിട്ടിയ റസിഡൻ്റ് എഡിറ്റർ സ്ഥാനമൊഴിയാൻ സ്വരാജും തയാറല്ല.

 

ദേശാഭിമാനിയിൽ പി.എം. മനോജിനു വേണ്ടി തസ്തികകൾ എന്തെങ്കിലും സൃഷ്ടിക്കണമെന്ന ആലോചനയും നടക്കുന്നുണ്ട്. പിആർഡി കരാറുകൾ ചട്ടങ്ങൾ ലംഘിച്ചു മകൻ അമൽ മനോജിന്റെ പേരിലുള്ള കമ്പനികൾക്ക് നൽകിയതാണ് മനോജിന്റെ പ്രസ് സെക്രട്ടറി സ്ഥാനം നഷ്ടമാക്കുന്നത്. അഞ്ചു കോടിയോളം രൂപയുടെ കരാറുകളാണ് മനോജിന്റെ സ്വാധീനത്തിൽ മകന്റെ കമ്പനിക്കു ലഭിച്ചത്.

 

പിആർഡി യിൽ ബില്ലുകൾ കെട്ടിക്കിടക്കുമ്പോൾ ഡപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാർ അമലിന്റെ ബില്ലുകൾ തിരഞ്ഞു പിടിച്ചു പാസാക്കി കൊടുത്തതായി പിആർഡി ഡയറക്ടർ ടി.വി. സുഭാഷ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഡപ്യൂട്ടി ഡയറക്ടർ ഇതിനായി കമ്മിഷനും പറ്റിയതായാണ് ആരോപണം. മുൻ എസ് എഫ് ഐ നേതാവാണ് സുരേഷ് കുമാർ.

 

പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് അനുവദിച്ച വിഹിതം പോലും പിടിച്ചു വച്ച ശേഷമാണ് അമലിനു നവകേരള യാത്ര, കേരളീയം പരിപാടികളുടെ വീഡിയോ കവറേജിനായി കോടികളുടെ ബില്ലുകൾ പാസാക്കി കൊടുത്തത്. പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 75 ലക്ഷം രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയെങ്കിലും പിആർഡി യിൽ നിന്ന് 25 ലക്ഷം രൂപ മാത്രമാണ് കൈമാറിയത്. പി ആർ ഡി യിലെ കരാറുകൾക്കുള്ള ബില്ലുകൾ പാസാകാതെ കരാറുകാർ തെക്കുവടക്കു നടക്കുമ്പോഴാണ് മനോജിന്റെ മകനു ടെൻഡർ പോലുമില്ലാതെ കരാറുകൾ നൽകി കോടികൾ അനുവദിച്ചത്.

 

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തസ്തിക ദുരുപയോഗിച്ചു അഴിമതി നടത്തിയ മനോജിനെ ഭാവിയിൽ സാമ്പത്തിക ഉത്തരവാദിത്തങ്ങളുള്ള തസ്തികകളിൽ പരിഗണിക്കേണ്ടെന്നും സി പി എം തീരുമാനിച്ചിട്ടുണ്ട്. ഇതും പാർട്ടി സെക്രട്ടറിയുടെ തീരുമാനമായിരുന്നു. 

 

മുഖ്യമന്ത്രിയുടെ ഓഫീസിൽ എം.വി. ഗോവിന്ദന്റെ ആക്രമണം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പി.എം. മനോജിനെ പുറത്താക്കാൻ മുഖ്യമന്ത്രിയുടെ കൂടി അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.എം ശിവശങ്കറിന്റെ വിവാദത്തോടു കൂടി മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ കർശന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. തന്റെ സ്റ്റാഫിലുള്ള ആരെങ്കിലും കുറ്റ കൃത്യത്തിൽ ഏർപ്പെട്ടാൽ അവരെ നീക്കാൻ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 

 

എന്നാൽ പി.എം മനോജിന്റെ സഹോദരനുമായി ബന്ധപ്പെട്ട ഒരു വിവാദം അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. മനോജിന്റെ  സഹോദരൻ പി. ജയരാജനുമായി വ്യക്തിബന്ധം സൂക്ഷിക്കുന്ന  കണ്ണൂരിലെ സഖാവാണ്. അദ്ദേഹത്തോട് ഗോവിന്ദൻ മാഷിനുള്ള താത്പര്യക്കുറവും മനോജിന്റെ നിയമനത്തെ ബാധിച്ചതായി കരുതുന്നു. ഇല്ലെങ്കിൽ മനോജിന് അദ്ദേഹം നേരത്തെ വഹിച്ചിരുന്ന ചുമതല നൽകാമായിരുന്നു.  അതിലേക്ക് സ്വരാജിനെ കൊണ്ടു വന്നതും മനോജിന്റെ സ്ഥാനം എന്നന്നേയ്ക്കുമായി ഇല്ലാതാക്കാൻ വേണ്ടിയാണെന്ന കര കമ്പിയും കണ്ണൂരിൽ സജീവമാണ്.

 

പണ്ട്  രാഹുൽ ഗാന്ധിയെ ദേശാഭിമാനി പപ്പു എന്ന് വിളിച്ചത് പി.എം.മനോജ് പത്രാധിപരായ കാലത്താണ്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് ശരിയായില്ലെന്ന നിലപാടിലായിരുന്നു അന്ന്  സി പി എം കേന്ദ്രനേത്യത്വം.

 

അതിനിടെ പപ്പു പ്രയോഗം അനുചിതമാണ് എന്ന പ്രസ്താവനയുമായി പി.എം മനോജ് രംഗത്തെത്തി. ജാഗ്രതകുറവാണ് സംഭവിച്ചതെന്ന് മനോജ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. 

 

ഇടത് പാർട്ടികളെ വിമർശിക്കാൻ കോൺഗ്രസും കോൺഗ്രസിനെ വിമർശിക്കാൻ ഇടത് പാർട്ടികളും മടിക്കുന്നതിനിടയിലാണ് ദേശാഭിമാനി പപ്പു സ്ട്രൈക്ക് എന്ന പേരിൽ മുഖപ്രസംഗം  എഴുതിയത്. സാധാരണ ഗതിയിൽ ദേശാഭിമാനിയുടെ  മുഖപ്രസംഗങ്ങളിൽ സിപിഎം നേതാക്കൾ ഇടപെടാറില്ല. പി.എം. മനോജാണ് മുഖപ്രസംഗങ്ങൾ വായിച്ച് തിരുത്തി നൽകുന്നത്. പപ്പു മുഖപ്രസംഗം  ആരാണ് തയാറാക്കിയതെന്ന് വിശദീകരിക്കാൻ മനോജ് തയ്യാറായില്ലെങ്കിലും  താൻ മുഖപ്രസംഗം വായിച്ചിട്ടില്ലെന്ന ധ്വനിയാണ് മനോജിന്റെ വാക്കുകളിൽ ഉണ്ടായിരുന്നത്. 

 

കോൺഗ്രസിന്റെ വോട്ടിനെക്കാൾ ന്യൂനപക്ഷത്തിന്റെ വോട്ടിലാണ് രാഹുൽ ഗാന്ധിയുടെ കണ്ണെന്ന് ദേശാഭിമാനി അന്ന്  ആരോപിച്ചു. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാടെന്ന് മുഖപത്രം പറഞ്ഞു. . അമേഠി നിലനിർത്തണമെന്ന് പറയുന്നയാളെ എന്തിന് ജയിപ്പിക്കുന്നു എന്നാണ് പത്രം ചോദിച്ചത്.  ബി ജെ പിക്ക് രാജ്യത്ത് വെള്ളവും വളവും നൽകിയത് കോൺഗ്രസാണെന്നും ദേശാഭിമാനി ആരോപിച്ചു. ഗുജറാത്തിൽ 26 യോഗങ്ങളിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി 30 ക്ഷേത്രങ്ങളിലാണ് കയറിയതെന്ന് പത്രം പറഞ്ഞു.. രാഹുൽ ഗാന്ധി ജനാധിപത്യത്തിൽ നിന്ന് ഒളിച്ചോടിയെന്നും ദേശാഭിമാനി ആരോപിച്ചു. അന്ന് മനോജിന് സംഭവിച്ച കൈയബദ്ധം ഇന്നും ദേശാഭിമാനിക്ക് കറുത്ത പൊട്ടായി അവശേഷിക്കുന്നു. 

 

പി.എം. മനോജ് ദേശാഭിമാനിയിലെത്തുമെന്ന വാർത്തകൾ പുറത്തു വന്നപ്പോൾ പഴയ ആരോപണം ദേശാഭിമാനിക്കാർ തന്നെ പൊടിതട്ടിയെടുത്തു. ചുരുക്കത്തിൽ എം.ശിവശങ്കറിന്റെ അവസ്ഥയാണ് മനോജിനും വന്നു ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ദേശാഭിമാനിയും ഇല്ലാതായാൽ മനോജ് എന്തുചെയ്യുമെന്ന് വ്യക്തമല്ല. 

 

പി. ആർ ഡി. ഡയറക്ടർ ടി.വി.സുഭാഷാണ് അഴിമതിയുടെ  വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അതോടെ മുഖ്യമന്ത്രി കലിപ്പിലായി. ഇതിനിടയിലാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം കൂടി വന്നത്. പിന്നീട് കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രി പ്രവേശിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

 

പാർട്ടിയുടെ അലകും  പിടിയും ഗോവിന്ദന്റെ കയ്യിൽ ഭദ്രമാണ്. എം വി  ഗോവിന്ദനാകട്ടെ പിണറായിയെ പൂർണ്ണമായും നിരാകരിക്കുന്ന നിലപാടാണ് പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ ഇമേജ് മോശമാണെന്നും സർക്കാരിന്  സൽപ്പേരില്ലെന്നും  സിപിഎമ്മിന്റെ യോഗങ്ങളിൽ തന്നെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു.  ഈ സാഹചര്യത്തിലാണ്  ഇലക്ഷനിൽ  ഇടതുമുന്നണി പൂർണ്ണ പരാജയം ആകുമെന്ന ചിന്ത ഉരുത്തിരിഞ്ഞിരിക്കുന്നത് . 

 

എം.വി.ഗോവിന്ദനും ടീമും ചേർന്ന് തന്നെ ഇല്ലാതാക്കുമെന്ന് പിണറായി ഭയക്കുന്നു.കാരണം താൻ രാജിവച്ചാൽ ഗോവിന്ദൻ മുഖ്യമന്ത്രിയാവും. സംസ്ഥാനത്തെ മുതിർന്ന നേതാവാണ് അദ്ദേഹം. കെ.കെ. ഷൈലജ വടകരയിൽ തോറ്റതിനാൽ  ഗോവിന്ദനെ പ്രതിരോധിക്കാൻ ആരുമില്ല.. ഒളിഞ്ഞും തെളിഞ്ഞും പിണറായിയെ ആക്രമിക്കുന്നതിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. ഏതായാലും പിണറായി ഇതെല്ലാം കൃത്യമായി അറിയുന്നുണ്ട്. സംസ്ഥാനത്തെ ചർച്ചകൾ അദ്ദേഹത്തെ അറിയിക്കാൻ ആളുണ്ടെന്ന് ചുരുക്കം. 

 

പി ആർഡിയിൽ കരാറുകൾ അനുവദിക്കാൻ അധികാരമുള്ള രണ്ട് ഡപ്യൂട്ടി ഡയറക്ടർമാർ ടെൻഡർ പോലും വിളിക്കാതെ കരാറുകൾ അമലിൻ്റെ സ്ഥാപനങ്ങൾക്കു നൽകി. അമലിൻ്റെ സ്ഥാപനങ്ങൾക്ക് പ്രവൃത്തി പരിചയം ഇല്ലായിരുന്നിട്ടും കരാർ പാനലിൽ ഉൾപ്പെടുത്തിയാണ് തിരിമറി നടത്തിയത്. നവകേരള യാത്ര വീഡിയോ കവറേജ് ഉൾപ്പെടെ കോടികളുടെ കരാറുകളാണ് അമൽ നേടിയത്. ഫിലിം ഫെസ്റ്റിവൽ വേളയിൽ ടാഗോർ തിയറ്റർ പരിസരത്തെ തട്ടുകടകളുടെ കരാർ പോലും അമലിനു കിട്ടി. വഴി വിട്ടു കരാറുകൾ നൽകിയതിനു പിആർഡി ഡപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാറിനു കമ്മിഷൻ കൊടുത്തതായും ആരോപണം ഉയർന്നിരുന്നു. സുരേഷ് കുമാർ പാസാക്കിയ ചില ബില്ലുകൾ അമിത നിരക്കാണെന്നു ചൂണ്ടിക്കാട്ടി അഡീഷണൽ ഡയറക്ടർ സലിൻ തടഞ്ഞു വച്ചത് വിവാദമായിരുന്നു. ക്ഷുഭിതനായ മനോജ് പിആർഡി ഡയറക്ടറെ നേരിട്ടു വിളിച്ചു മകൻ്റെ ബില്ലുകൾ പാസാക്കി എടുക്കുകയായിരുന്നു. കമ്മിഷൻ പറ്റിയ ഡപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാർ നഗരത്തിൽ കോടികൾ വിലയുള്ള ഫ്ലാറ്റ് വാങ്ങിയതു സർക്കാരിനെ അറിയിച്ചില്ലെന്നു വിജിലൻസിൽ പരാതി ലഭിച്ചു. ഇതേ തുടർന്ന് ഇടപാടു നടന്നു രണ്ടു വർഷത്തിനു ശേഷം സർക്കാരിനെ അറിയിച്ചു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

 

പി എം മനോജിനെ പിആർഡി ചുമതലയിൽ നിന്നു മാറ്റിയ സാഹചര്യത്തിൽ വകുപ്പിൽ സുരേഷ് കുമാറിനും സ്ഥാനചലനമുണ്ടായേക്കും. പി ആർഡി യിലെ കോടിക്കണക്കിനു രൂപയുടെ കരാറുകളിൽ തിരിമറി നടക്കുന്നതിൻ്റെ മുഖ്യ സൂത്രധാരനാണ് സുരേഷ് കുമാർ. വകുപ്പിലെ മറ്റു ചില ഡപ്യൂട്ടി ഡയറക്ടർമാരും ഇതിനു കൂട്ടു നിൽക്കുന്നുണ്ട്. ചിലർ  സുരേഷ് കുമാറിനെ സഹിക്കാനാവാതെ സ്ഥലംമാറ്റം വാങ്ങിപോയതായും റിപ്പോർട്ടുണ്ട്.

 

ഇലക്ഷന് മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി ഒരു ക്വട്ടേഷനും പിടിക്കാൻ തയ്യാറല്ല. മൂന്നാം പിണറായി സർക്കാർ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ആരോപണങ്ങൾ വന്നാൽ തനിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പിണറായിക്കറിയാം. അതിനാൽ അതീവ ശ്രദ്ധയോടെയാണ് മുഖ്യമന്ത്രി നീങ്ങുന്നത്. ഇനി ഒരു വർഷത്തിനിടയിലുണ്ടാവുന്ന എല്ലാ പുഴുകുത്തുകളും മുഖ്യമന്ത്രി ഒഴിവാക്കും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (12 minutes ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (1 hour ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (1 hour ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (1 hour ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (1 hour ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (1 hour ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (1 hour ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (1 hour ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (4 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (4 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (4 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (5 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (5 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (5 hours ago)

Malayali Vartha Recommends