വെഞ്ഞാറമൂട് കൂട്ടകൊലപാതകം; ബാഹ്യ സമ്മർദ്ദങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് പോലീസ് അന്വേഷണം: വിവിധ ഫോൺ വിവരങ്ങളും ചില മൊഴികളിലെ വൈരുധ്യവും കണക്കിലെടുത്ത് പോലീസ് അന്വേഷണം...

തുടർച്ചയായ കടബാധ്യതകൾ അഫാന്റെ ചുമലിലേയ്ക്ക് വന്നതോടെ മാനസികമായി അഫാൻ തകർന്നുവെന്നും പിന്നീട് കുടുംബമടക്കം ആത്മഹത്യ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നുവെന്നും ഇത് നടപ്പാക്കാതെ വന്നതോടെ ഒരു കൂട്ടക്കൊലപാതകം തന്നെ ലക്ഷ്യമിട്ട് പ്രതി അഫാൻ ചെയ്ത കൃത്യത്തിനു ബാഹ്യ സമ്മർദ്ദങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. വിവിധ ഫോൺ വിവരങ്ങളും ചില മൊഴികളിലെ വൈരുധ്യവും കണക്കിലെടുത്താണ് കൊലപാതകത്തിന് മറ്റ് കാരണങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നത്. കൂടാതെ ഇതുവരെ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായ രൂപരേഖ തയ്യാറാക്കാനും ആരംഭിച്ചു.
സംഭവത്തിന്റെ സാഹചര്യ തെളിവുകളുടെ പിൻബലത്തിനായി കൂടുതൽ സാക്ഷിമൊഴികൾ ചേർക്കേണ്ടതുണ്ട്. കൂടാതെ കൊലപാതകം നടന്ന സ്ഥലങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ രാസപരിശോധനാഫലം കൂടെ വരേണ്ടതുണ്ട്.ഡിജിറ്റൽ തെളിവുകൾ അടക്കമുള്ളവ ശേഖരിച്ച് കഴിഞ്ഞു.വിവിധ പരിശോധനാഫലങ്ങൾ കൂടി എത്തുന്നതോടെ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
അഞ്ച് കൊലപാതകങ്ങൾ ചെയ്ത പ്രതി അഫാന്റേത് എലിവിഷം കഴിച്ചുള്ള നാടകമെന്നത് തെളിയിക്കുന്ന രാസപരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫാൻ വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയിൽ, ഉള്ളിൽച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതിൽ മാത്രം ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എലിവിഷം ശീതള പാനീയത്തിൽ ചേർത്താണ് കഴിച്ചതെന്നും പിന്നീടാണ് മദ്യപിച്ചതെന്നും അഫാൻ പൊലീസിനു മൊഴി നൽകിയിരുന്നു.
കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടെന്ന് തെളിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ തങ്ങൾക്ക് പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതിയുമായി ഒന്നിലധികം പേർ വരുകയും ചെയ്തു. കൂടാതെ അഫാനെതിരെ ഷെമി കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ മൊഴി അന്വേഷണത്തിന് ബലം നൽകുന്നതാണ്.
https://www.facebook.com/Malayalivartha