മന്‍സൂര്‍ നഴ്സിങ് കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

മന്‍സൂര്‍ നഴ്സിങ് കോളജില്‍ കഴിഞ്ഞ ഡിസംബറില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബര്‍ 7ന് ആയിരുന്നു സംഭവം. ആദ്യം കോളജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. പിന്നീട് ഈ വര്‍ഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.
വാര്‍ഡന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികള്‍ ദിവസങ്ങളോളം സമരം നടത്തി. ഈ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഭരണ - പ്രതിപക്ഷ യുവജന വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആരോപണ വിധേയയായ ഹോസ്റ്റല്‍ വാര്‍ഡനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വാര്‍ഡനെതിരെ പൊലീസ് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























