തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലെത്തിച്ചത്. ശ്വാസംമുട്ടല്‍ കൂടിയാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തൊണ്ടയില്‍ പാല് കുടുങ്ങിയാകാം കുഞ്ഞിന്റെ മരണമെന്നു പൊലീസ് നേരത്തേ സംശയിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ കൃത്യമായ മരണകാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ്. കുഞ്ഞിനെ ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു ശിശുക്ഷേമ സമതിയില്‍ എത്തിച്ചത്. ഒരുമാസം മുന്‍പു മറ്റൊരു കുട്ടിയും ശിശുക്ഷേമ സമിതിയില്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























