താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില്‍ ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെന്ഷന്

താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില്‍ ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെന്ഷന്. വിഷയത്തില്‍ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തന്റെ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും യാസിറിനെതിരെ പരാതി നല്കിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു.
പോലീസിനെതിരെ മനുഷ്വാവകാശ കമ്മീഷനും കേസെടുത്തു. യാസിര്‍ ഷിബിലയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നു. ഫെബ്രുവരി 28ന് യാസിറിന്റെ ലഹരി ഉപയോഗം ചൂണ്ടികാട്ടി ഷിബില പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാനോ മറ്റു നടപടികള്‍ക്കോ പോലീസ് തയ്യാറായില്ല. സ്റ്റേഷനില്‍ നിരന്തരം വിളിച്ചെങ്കിലും ഇരുവീട്ടുകാരെയും വിളിച്ച് അനുനയ നീക്കത്തിന് മാത്രമാണ് പൊലീസ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.ഇതേ തുടര്‍ന്ന് വകുപ്പ് തലത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗ്രേഡ് എസ് ഐ നൗഷാദിന് വീഴ്ചയുണ്ടായതായി കണ്ടെത്തി.
ലഹരി ഉപയോഗിക്കുന്നുവെന്ന് പരാതിയില്‍ പറഞ്ഞിട്ടും കേസെടുക്കാനോ യാസിറിന്റെ വീട് പരിശോധിക്കാനോ തയ്യാറാകാതിരുന്നത് കൃത്യവിലോപമാണെന്നാണ് കണ്ടെത്തല്‍ ഇതേ തുടര്‍ന്നാണ് നൗഷാദിനെ സസ്പെന്‍ഡ് ചെയ്തത്.അതേസമയം, ഷിബിലയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. യാസിറിനെതിരായ പരാതി അന്വേഷിക്കാത്തതിലാണ് കേസെടുത്തത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്കി.'
ശാരീരികമായി ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്ന രീതിയാണ് യാസിറിന്. നാല് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തു. ആര്‍ഭാട ജീവിതം നയിച്ചു. സ്വര്‍ണം പണയം വെച്ചു. മോളുടെ പിറന്നാള്‍ ആഘോഷിച്ചതിനാണ് വസ്ത്രം എടുത്ത് കത്തിച്ചത്. നല്ല നിലക്ക് പിരിയാം എന്ന് പറഞ്ഞാണ് അന്നത്തെ ദിവസം യാസിര്‍ വന്നത്. വന്നപ്പോള്‍ നല്ല സ്നേഹത്തിലായിരുന്നു. രണ്ട് കത്തി കൊണ്ടാണ് മകളെ കുത്തിയത്. നോമ്പ് തുറന്ന സമയത്തായിരുന്നു സംഭവം. പുറത്തിറങ്ങിയാല്‍ യാസിര്‍ എല്ലാവരെയും കൊല്ലും. പ്രതിക്ക് നല്ല ശിക്ഷ കൊടുക്കണം. അറബി നാടുകളിലെ ശിക്ഷ വേണമെന്നും ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























