സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവര്‍ത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാന്

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവര്‍ത്തകരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാന്. തെറ്റിദ്ധരിക്കപ്പെട്ട കുറച്ച് പേരാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്നും ആശമാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും സജി ചെറിയാന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വസ്തുതാപരമായ കാര്യം. എല്ലാവരുടെയും ആവശ്യങ്ങള്‍ സര്‍ക്കാരിന് ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ആദ്യ പരിഗണന നിശ്ചയിച്ച കാര്യങ്ങള്‍ കൃത്യമായി നല്‍കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
'ഇവര്‍ ആരും കേന്ദ്രത്തിന് മുന്നില്‍ പോയി സമരം ചെയ്യുകയോ സംസാരിക്കാനോ തയ്യാറാകുന്നില്ല. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പറയാന്‍ അതാണ് കാരണം. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ട്. സമരത്തില്‍ നിന്ന് സഹോദരിമാര്‍ പിന്മാറണം. സര്‍ക്കാരിന് സാമ്പത്തിക ശേഷി വന്ന് കഴിഞ്ഞാല്‍ ആദ്യം പരിഗണിക്കുക ആശ പ്രവര്‍ത്തകരെയായിരിക്കും'- മന്ത്രി പറഞ്ഞു.
'ആശമാരെ കുത്തിയിളക്കി സമരം ചെയ്യിപ്പിക്കുന്ന ഒരു ടീമുണ്ട്. കെ- റെയില്‍ സമരത്തിന് പിന്നിലും അങ്ങനെ ഒരു ടീമായിരുന്നു. അന്ന് അത് പറഞ്ഞതിന് എന്റെ നേരെ തിരിഞ്ഞു. മാദ്ധ്യമങ്ങള്‍ ഇങ്ങനെ ഊതിപ്പെരുപ്പിച്ചത് കൊണ്ട് ആശമാര്‍ക്ക് കാശ് കൊടുക്കാന്‍ ഉണ്ടാകുമോ? ആശമാരെ നയിക്കുന്ന സംഘടനയ്ക്ക് ഒപ്പം ആരും ഇല്ല. അവര്‍ നടത്തുന്ന സമരത്തെ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായി എടുത്ത് ഉപയോഗിക്കുകയാണ്. പാവപ്പെട്ട സ്ത്രീകള്‍ അതൊക്കെ വിശ്വസിക്കുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അല്ലേ ഞങ്ങള്‍ ഇങ്ങനെ പുലി പോലെ നില്‍ക്കുന്നത്'- സജി ചെറിയാന് പറഞ്ഞു.
https://www.facebook.com/Malayalivartha
























