കാറ്റില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

കാറ്റില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഹയാത്ത് മസ്ജിദിനു സമീപം വൃന്ദ ഭവനില്‍ മല്ലിക(53) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ അടുത്ത പുരയിടത്തില്‍ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ്: ഷാജി. മക്കള്‍: മൃദുല്‍, വിഷ്ണു, വൃന്ദ
https://www.facebook.com/Malayalivartha