തൃശൂരില്‍ ഇന്ന് പെയ്തത് പത മഴ

തൃശൂരില്‍ ഇന്ന് പത മഴ (ഫോം റെയിന്‍) പെയ്തു. അമ്മാടം, കോടന്നൂര്‍ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റല്‍ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. വേനല്‍ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.
സാധാരണഗതിയില്‍ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കില്‍ മലിനമായ അന്തരീക്ഷത്തില്‍ നിന്ന് പത.
https://www.facebook.com/Malayalivartha
























