കഥാപ്രസംഗ കലയെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കാഥികന്‍ അയിലം ഉണ്ണികൃഷ്ണന്‍ അന്തരിച്ചു....

കഥാപ്രസംഗ കലയെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കാഥികന്‍ അയിലം ഉണ്ണികൃഷ്ണന്‍ (73 ) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെ ആയിരുന്നു അന്ത്യം.
മൃതദേഹംചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഭാരത് ഭവനിലും 11.30 മുതല്‍ 3 മണി വരെ സ്വവസതിയായ പാങ്ങപ്പാറ നിഷാ നിവാസിലും പൊതുദര്‍ശനത്തിനു വയ്ക്കും. 4.30ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്‌കാരം.
തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം സെക്രട്ടറി, കേരള ഡ്രാമവര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്,സംഗീത നാടക അക്കാഡമി ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ അയിലം സ്വദേശിയാണ്.ബിരുദത്തിന് പഠിക്കുമ്പോള്‍ 19 ാം വയസ്സില്‍ ആദ്യകഥാപ്രസംഗവുമായി വേദിയിലെത്തി.
കഥാപ്രസംഗം നാടകത്തിന് വഴിമാറിയപ്പോള്‍ ആ രംഗത്തേക്കും ചുവടൂന്നി. അതുല്യ,അഹല്യ എന്നീ നാടകസമിതികളിലൂടെ 42 നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സീരിയല്‍ രംഗത്തും സജീവമായിരുന്നു.
https://www.facebook.com/Malayalivartha