വെളുപ്പിന് നടക്കാന്‍ പോകുന്നയാളാണ് ബിജുവെന്ന് തങ്ങള്‍ക്കറിയാമെന്നും പോകുന്ന വഴിക്ക് വണ്ടികൊണ്ട് ഒരു തട്ടുകൊടുക്കാന്‍ അറിയാമെന്നും ഭാര്യക്ക് ഭീഷണി

വെളുപ്പിന് നടക്കാന്‍ പോകുന്നയാളാണ് ബിജുവെന്ന് തങ്ങള്‍ക്കറിയാമെന്നും പോകുന്ന വഴിക്ക് വണ്ടികൊണ്ട് ഒരു തട്ടുകൊടുക്കാന്‍ അറിയാമെന്നും ഭാര്യക്ക് ഭീഷണി.കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിന് മുന്‍പും ഭീഷണികളുണ്ടായിരുന്നെന്ന് സഹോദരന്. മുഖ്യപ്രതിയായ ജോമോന് ബിജുവിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ബിജുവും ജോമോനും തമ്മില്‍ സാമ്പത്തിക ഇടപാടുള്ളതായി അറിയില്ല. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ജോമോന് 60 ലക്ഷം രൂപ കൊടുക്കാനുണ്ട് എന്ന് പറയുന്നതില്‍ വസ്തുതയില്ല. അതിനുള്ള സാധ്യതയുമില്ല. ഏറെക്കാലമായി കാറ്ററിങ് സ്ഥാപനം നടത്തുന്നയാളാണ് ജോമോന്. ബിജുവിന് വര്ക്ക്ഷോപ്പുണ്ടായിരുന്നു. അവിടെവെച്ചാണ് രണ്ടുപേരും പരിചയപ്പെടുന്നത്. ആ പരിചയം കൂടുതല്‍ അടുപ്പത്തിലേക്ക് വളരുകയായിരുന്നെന്നും ജോസ് . വര്‍ക്ക്ഷോപ്പ് നിര്‍ത്തിയ ശേഷം ജെസിബിയുടെ ജോലിക്കാണ് ബിജു പോയിരുന്നത്.
ആ സമയത്ത് ഷുഗര്‍ കലശലായി അസ്ഥി പൊടിയുന്ന അവസ്ഥയുണ്ടായിരുന്നു ബിജുവിന്. നടക്കാനുള്ള ബുദ്ധിമുട്ട് വന്നതോടെ ജെസിബിയും ടിപ്പറുമെല്ലാം വിറ്റു. ഇതിനുശേഷമാണ് ജീവിതമാര്‍ഗം കണ്ടെത്താനായി ജോമോന്റെ കാറ്ററിങ് ബിസിനസിനൊപ്പം ചേര്‍ന്നത്.കലയന്താനിയിലാണ് ജോമോന്, ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയ രണ്ടുപേരുടേയും കച്ചവടത്തില്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു.
എന്നാല്‍, ജോമോന് അര്‍ഹമായ വാഹനങ്ങളോ വസ്തുക്കളോ പണമോ ബിജു നല്‍കിയില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഒന്നിലധികം പോലീസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും വ്യവസ്ഥകള്‍ പാലിക്കാന്‍ ബിജു തയ്യാറായില്ലെന്നാണ് ജോമോന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഇതിനിടെ ജോമോന്റെ കാറ്ററിങ് ബിസിനസ് നഷ്ടത്തിലാകുകയും ഭാര്യയ്ക്ക് രോഗവും പിടിപെട്ടു. തുടര്‍ന്നാണ് ക്വട്ടേഷന്‍ കൊടുത്ത് പണം വാങ്ങാനായി ശ്രമിക്കവേ തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളംവെച്ച ബിജുവിന്റെ കഴുത്തിലും മറ്റും ഗുണ്ടകള്‍ ചവിട്ടിപ്പിടിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു
"
https://www.facebook.com/Malayalivartha
























