കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.
പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുല്‍ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ വാഹന പരിശോധിക്കുന്നതിനിടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ പൊലീസ് തടഞ്ഞു പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രാഹുല്‍ കാറില്‍ നിന്നും പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ്.
തുടര്‍ന്ന് ഡ്രൈവറേയും രാഹുലിനെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന വഴി ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറേയും ആക്രമിച്ച് പുറത്തിറങ്ങി ജീപ്പിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയുമായിരുന്നു.
സംഭവത്തിനിടെ പരുക്കേറ്റ പൊലീസുകാര്‍ക്ക് കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























