മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു...വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, മുന്‍കേന്ദ്രമന്ത്രി വി മുരളീധരന്, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ തുടങ്ങിയവര്‍ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അതേസമയം കോഴിക്കോട് നടന്ന ജനസംഘ സമ്മേളനത്തിലൂടെയാണ് അഹല്യ ശങ്കര്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
"o
https://www.facebook.com/Malayalivartha
























