രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സവര്‍ക്കറെന്ന ഗവര്‍ണറുടെ പരാമര്‍ശം.... സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലെന്നും ആര് സവര്‍ക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്...

'ബ്രിട്ടീഷ് സാമ്രാജ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് ആന്തമാന്‍ നികോബാര്‍ ദ്വീപില്‍നിന്ന് രക്ഷപ്പെട്ടുപോയ ഒരാളാണ് സവര്‍ക്കര്‍. അതും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൗജന്യത്തില്‍. അതുകൊണ്ട് ദേശീയ സ്വതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അതിന്റെ ഏറ്റവും പ്രമുഖനാണ് എന്ന് പറയുന്നതില്‍ യാതൊരു കാര്യവുമില്ല' -ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിന് താന്‍ മറുപടി പറയില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്നായിരുന്നു പ്രതികരണം. അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാല്‍ അത് നാളത്തെ പത്രത്തില്‍ വാര്‍ത്തയാക്കാന്‍ അല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിനെ വിമര്‍ശിച്ച് ഗവര്‍ണര്‍, സവര്‍ക്കര്‍ എന്നാണ് രാജ്യത്തിന്റെ ശത്രുവായി മാറിയതെന്നും ചോദിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.
https://www.facebook.com/Malayalivartha