കൊല്ലത്തും അഫാൻ മോഡൽ വധശ്രമം...! കൊല്ലം ആയൂരില്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന് ആത്മഹത്യ ചെയ്തു

കൊല്ലം ആയൂരില്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന് ആത്മഹത്യ ചെയ്തു. ആയൂര്‍ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനില്‍ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നല്‍കിയതിനു ശേഷം ഷാള്‍ മുറുക്കി രഞ്ജിത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്.
തന്നെ കൊല്ലാന്‍ മകനോട് ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്നും ഒരുമിച്ചാണ് തങ്ങള്‍ ഗുളിക കഴിച്ചതെന്നും സുജാത പറഞ്ഞു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ സുജാതയുടെ ബോധം മറഞ്ഞു. ഇത് കണ്ട് അമ്മ മരിച്ചെന്ന് കരുതി രഞ്ജിത്ത് ഉടന്‍ മുറിയില്‍ കയറി വാതിലടച്ച് തൂങ്ങി മരിച്ചു .
https://www.facebook.com/Malayalivartha
























