വ്യാപാര പങ്കാളിത്തത്തിലെ തര്‍ക്കം.... ബിജുവിന്റെ കഴുത്തും മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞു... തലക്കകത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വ്യാപാര പങ്കാളിത്തത്തിലെ തര്‍ക്കം.... ബിജുവിന്റെ കഴുത്തും മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞു... തലക്കകത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍്ട്ടം റിപ്പോര്‍ട്ട്.
വ്യാപാര പങ്കാളിത്തത്തിലെ തര്‍ക്കത്തെതുടര്‍ന്ന് ക്വട്ടേഷന്‍ സംഘം കൊലചെയ്ത തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിന്റെ (50) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച ഇടുക്കി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനും പൊലീസ് ശ്രമം തുടങ്ങി.
കേസിലെ മുഖ്യപ്രതി ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ്, ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം, കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ രണ്ടാംപ്രതി എറണാകുളം ജില്ലയില്‍ കാപ്പ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പറവൂര്‍ സ്വദേശി ആഷിക് ജോണ്‍സണിന്റെ (27) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇയാള്‍ക്കായി കസ്റ്റഡി അപേക്ഷയും നല്‍കുന്നതാണ്.
കോലാനി, കലയന്താനി എന്നിവിടങ്ങളില്‍ ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ബിജുവിന്റെ ഒരു ചെരിപ്പും ഇവിടെനിന്ന് കണ്ടെത്തി്. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha