വെഞ്ഞാറമൂട് കൊലപാതകം നടന്നിട്ട് ഒരു മാസം; കഴിഞ്ഞമാസം 24 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്; 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ പോലീസ്

വെഞ്ഞാറമൂട് കൊലപാതകം നടന്നിട്ട് ഇന്നൊരു മാസം തികയുന്നു. കഴിഞ്ഞമാസം 24 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. വൈദ്യ പരിശോധനയ്ക്കായി അഫാന്റെ മാതാവ് ഷെമിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. അഫാനിപ്പോൾ റിമാന്റിലാണ്.
അതേസമയം തനിക്കെതിരെ വിവിധ സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിക്കുന്നതായി അഫാന്റെ പിതാവ് അബ്ദുൽ റഹീം. തന്നെയും അഫാനെയും പോലീസ് ഒരുമിച്ചിരുത്തി തെളിവെടുപ്പ് നടത്തി എന്നും അവിടെ വച്ച് താൻ പൊട്ടിക്കരഞ്ഞുവെന്നും അഫാനോട് സംസാരിച്ചുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും റഹീം പറഞ്ഞു. തെളിവെടുപ്പ് ദിവസം അഫ്ഫാനെ വാഹനത്തിൽ കൊണ്ടുപോകുന്നത് അകലെ നിന്ന് കണ്ടിരുന്നു.
എന്നാൽ ഇതുവരെ അഫാനെ നേരിൽ കാണാൻ ശ്രമിച്ചിട്ടില്ല വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അബ്ദുൽ റഹീം പറഞ്ഞു. തെളിവെടുപ്പ് സമയത്തോ അല്ലാതെയോ അഫാനെയും അബ്ദുൽ റഹീമിനെയും ഒരുമിച്ച് ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























