വര്‍ക്കലയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

വര്‍ക്കലയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.... നടയറ സ്വദേശി ഷിബു ആണ് മരിച്ചത്. ഈ മാസം നാലാം തീയതി ആയിരുന്നു ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചത്.
കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. ഷിബുവിന്റെ ഭാര്യ ഷിജി, മകള്‍ ദേവനന്ദ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയില്‍ വാഹനം അമിതവേഗത്തില്‍ ഓടിച്ചു പോയത്. അപകടത്തിന് ശേഷം നിര്‍ത്താതെ വേഗത്തില്‍ പോയ കാര്‍ ഡ്രൈവറെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി വര്‍ക്കല പൊലീസിന് കൈമാറി. അപകടം നടന്ന് ദിവസങ്ങളോളമായി ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെയാണ് ഷിബു മരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha
























