അദ്ധ്യക്ഷ പദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്ന് സുരേഷ് ഗോപി

ബിജെപി പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. രാജീവ് ചന്ദ്രശേഖഖറിനെ അഭിനന്ദിച്ച് പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള് ഇങ്ങ് എടുക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അദ്ധ്യക്ഷ പദവി രാജീവിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് പലരും പറയുന്നു. എന്നാല്‍ താന്‍ അങ്ങനെ കരുതുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ മികവ് തനിക്ക് നന്നായി അറിയാം. വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണിത്. പല ഘട്ടങ്ങളിലും നമ്മള് അത് കണ്ടതാണ്.
അടുത്ത് ഒരു സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കുറിച്ച് ഒരു വിലയിരുത്തല്‍ നടന്നതായി കെ സുരേന്ദ്രന് സൂചിപ്പിച്ചു. സൈദ്ധാന്തിക വൃതിയാനം സംഭവിക്കാന്‍ പോകുന്നു എന്ന ഭയപ്പാടോടെ അവര്‍ വിലയിരുത്തല്‍ നടത്തി. രാജീവ് ചന്ദ്രശേഖറിന് സുരേന്ദ്രന് ബാറ്റണ്‍ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളര്‍ന്നു. ഇത് അവര്‍ മനസിലാക്കി പ്രതിപ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ നമുക്ക് വെല്ലുവിളിയുള്ളൂ'- സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha
























