വാളയാര്‍ കേസില്‍ സി ബി ഐയ്ക്കെതിരെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

വാളയാര്‍ കേസില്‍ തങ്ങളെ പ്രതി ചേര്‍ത്ത സി.ബി.ഐ നടപടിക്കെതിരെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സി.ബി.ഐ കുറ്റപത്രം റദ്ദാക്കണമെന്ന് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു . ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സി.ബി.ഐയുടെ മറുപടിക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി
കുട്ടികളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി.ബി.ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് മാതാപിതാക്കളെ സി.ബി.ഐ പ്രതി ചേര്‍ത്തത് . ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് വാളയാര്‍ പെണ്കുടട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha
























