കോഴിക്കോട് ബാലുശ്ശേരിയില്‍ മകന് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് ബാലുശ്ശേരിയില്‍ മകന് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. പനായി പുത്തൂര്‍വട്ടത്ത് അശോകനെയാണ് മകന് സുബീഷ് വെട്ടിക്കൊലപ്പെടുത്തിയത്. മകന് ഒളിവിലാണ്. ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വൈകിട്ട് വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി വന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്.
എട്ടു വര്‍ഷം മുന്‍പ് അശോകന്റെ ഭാര്യയെ മറ്റൊരു മകന് കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തെ അമ്മയെ കൊന്ന മകനും ലഹരി ഉപയോഗിക്കുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























