പാര്‍ട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം

പാര്‍ട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഉത്തര്‍ഗരായില്‍ കെത്തനായിക്കന്‍പെട്ടിയില്‍ തിങ്കളാഴ്ച രാവിലെ ഡിഎംകെ പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ. രാമമൂര്‍ത്തി (53) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരും 49നും 58നും ഇടയില്‍ പ്രായമുള്ളവരാണ്.
ദേശീയ പാതകള്‍ക്ക് സമീപമുള്ള പാര്‍ട്ടി കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് അടുത്തിടെ മദ്രാസ് ഹൈക്കോടതി അടുത്തിടെ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ പാര്‍ട്ടിയുടെ കൊടിമരണങ്ങളെല്ലാം എത്രയും വേഗം നീക്കണമെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകന് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. കൊടിമരങ്ങള്‍ നീക്കിയ ശേഷം പാര്‍ട്ടി ആസ്ഥാനത്ത് അറിയിക്കാനായിരുന്നു പ്രവര്‍ത്തകരോടുള്ള നിര്‍ദേശം. ഇതനുസരിച്ച് തിങ്കളാഴ്ച രാവിലെ 8.40ഓടെയാണ് കെത്തനായിക്കന്പെട്ടിയിലെ അഞ്ച് ഡിഎംകെ പ്രവര്‍ത്തകര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന 20 അടി ഉയരമുള്ള കൊടിമരം നീക്കം ചെയ്യാന്‍ ശ്രമം തുടങ്ങി.
ഇതിനിടെ വൈദ്യുതി കമ്പനിയില്‍ കൊടിമരം തട്ടിയാണ് അഞ്ച് പേര്‍ക്കും പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ അഞ്ച് പേരെയും ഉത്തന്ഗരായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. മറ്റുള്ളവരെല്ലാം ചികിത്സയിലാണ്. ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോട്ടുകള്‍. ശിംഗാരപ്പേട്ടൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























