പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന ആര്‍ദ്രം വീട്ടില്‍ ജോയിയുടെ മകന് ആല്ബിന് (14) കരുവാറ്റ സാന്ദ്രാ ജംഗ്ഷന് പുണര്‍തം വീട്ടില്‍ അനീഷിന്റെ മകന് അഭിമന്യു (14)എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയത്.
കുളിച്ചുകയറുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്ക് വീണുപോയെന്നാണ് പൊലീസ് പറയുന്നത്. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തോട്ടപ്പള്ളി മലങ്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആല്ബിന്. കരുവാറ്റ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. ആല്‍ബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ടുസംഘങ്ങളായി വന്നവര്‍ ഒരേ കടവില്‍ കുളിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























