Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മാറ്റം ഒരു വര്‍ഷത്തിനകം... എല്ലാ മാറ്റവും ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടുവരാനാണ് ആഗ്രഹമെന്ന് രാജീവ് ചന്ദ്രശേഖര്‍; പ്രധാന പ്ലാന്‍ മിഷന്‍ 2026 തന്നെ; ആരും ശത്രുവല്ല, എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാര്‍

25 MARCH 2025 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ

രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായതോടെ വലിയ ഊര്‍ജമാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് ഏറെ ദോഷം ചെയ്യുമെന്നാണ് കരുതുന്നത്. അതിനിടെ പ്രധാന പ്ലാന്‍ മിഷന്‍ 2026 തന്നെയാണ് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി ദുര്‍ബലമാണ്. മാറ്റം കൊണ്ടുവരാന്‍ കഴിയുന്നത് എന്‍ഡിഎയ്ക്ക് മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എല്ലാ മാറ്റവും ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടുവരാനാണ് ആഗ്രഹം. റിസ്‌ക് എടുക്കാന്‍ പേടി ഉള്ള ആളല്ല താനെന്നും തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴും റിസ്‌ക് നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ആരെയും രാഷ്ട്രീയ ശത്രുക്കള്‍ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണ്. കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കടം വാങ്ങി എല്‍ഡിഎഫും യുഡിഎഫും കടം വാങ്ങി ജീവിക്കുന്ന നയത്തിന്റെയും നിക്ഷേപവിരുദ്ധ രാഷ്ട്രീയത്തിന്റെയും ആളുകളാണ്.

നോക്കുകൂലി ഉള്ള കേരളമല്ല, തൊഴില്‍, നിക്ഷേപം ഉള്ള കേരളമാണ് നമ്മുക്ക് വേണ്ടത്. ദില്ലിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പണം പ്രിന്റ് ചെയ്ത് ഇറക്കുകയല്ല. കേന്ദ്ര ഫണ്ടുകള്‍ കിട്ടുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. അതൊന്നും കൃത്യമായി പാലിക്കാതെ കേന്ദ്രത്തെ പഴിക്കുകയാണ് കേരളമെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. എന്റെ പേരില്‍ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷ്യത്തോടെയാണ് നേതാക്കള്‍ മുന്നോട്ട് പോകുക. എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എല്ലാം അനുഭവ സമ്പന്നരായ നേതാക്കളാണ്. അവര്‍ക്കൊക്കെ വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. ഒരു ശക്തിയായി ബിജെപി വളര്‍ന്നുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മോദി പഠിപ്പിച്ച് തന്നത് ജനങ്ങളുടെ അഭിപ്രായം അറിയാനാണ്. എന്‍ഡിഎ ശക്തമാക്കി മുന്നോട്ട് പോകും. ഏതെങ്കിലും ഘടകകക്ഷി പുതുതായി വരണമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ സംസ്ഥാനം പരിഹാരം കാണണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാര്‍ക്കുള്ള പണം കൊടുത്ത് സംസ്ഥാനത്തിന് പ്രശ്‌നം തീര്‍ക്കണം. കേന്ദ്രം പണം തന്നില്ലെന്ന് പറഞ്ഞ് അവര്‍ക്ക് പണം നല്‍കാതെ ഇരിക്കുകയാണോ വേണ്ടത്. ആശമാര്‍ പണി എടുക്കുന്നത് സംസ്ഥാനത്തിന് വേണ്ടി അല്ലേ. കേന്ദ്രവുമായി തര്‍ക്കം ഉണ്ടെങ്കില്‍ അത് പിന്നീട് തീര്‍ക്കാം. ആദ്യം കേരളം കയ്യില്‍ നിന്നും പണം എടുത്ത് നല്‍കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ ചുമതലയേറ്റു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പതാക രാജീവ് ചന്ദ്രശേഖറിനു കൈമാറി. ഓഫിസ് രേഖകളും ചടങ്ങില്‍ നല്‍കി. സംസ്ഥാന പ്രതിനിധി സമ്മേളനം നടന്ന ഹാളിലേക്കു രാവിലെ മുതല്‍ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു.

കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ക്കു പിന്നാലെയാണു രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. പതിവു ജുബ്ബയിലും മുണ്ടിലുമെത്തിയ രാജീവ് ചന്ദ്രശേഖര്‍ ആദ്യം മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാല്‍, കെ.വി.ശ്രീധരന്‍, കെ.രാമന്‍പിള്ള, കുമ്മനം രാജശേഖരന്‍ എന്നിവരില്‍നിന്ന് അനുഗ്രഹം തേടി.

സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം ഹോട്ടലില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. വരുന്ന തിരഞ്ഞെടുപ്പുകളില്‍, കേരളത്തില്‍ ബിജെപിക്കു നിലവിലുള്ള 20% വോട്ടില്‍നിന്നു 30 ശതമാനത്തിനു മുകളിലേക്ക് വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. 40 മണ്ഡലങ്ങളില്‍ 30% വോട്ടുപിടിക്കാനുള്ള പ്രവര്‍ത്തന രൂപരേഖ തയാറാക്കാനും നിര്‍ദേശമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുശതമാനം വിലയിരുത്തി കോര്‍കമ്മിറ്റിയും പ്രഭാരിയും ചേര്‍ന്നുണ്ടാക്കിയ പ്രവര്‍ത്തന തന്ത്രം ദേശീയ നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്. 35,000 ത്തിനു മുകളില്‍ വോട്ടു ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റൊരു പദ്ധതിയും തയാറാക്കുന്നുണ്ട്.കഴിവുതെളിയിച്ച പുതിയ നേതാക്കളെ സംസ്ഥാന നേതൃപദവികളിലെത്തിക്കണമെന്നും കൂടുതല്‍ അവസരം നല്‍കണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം. മറ്റ് ഉപാധികളിലൂടെ നേതൃതലത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനോട് അദ്ദേഹം വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.

ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം. അത് പൂര്‍ത്തീകരിച്ച് മാത്രമേ താന്‍ മടങ്ങി പോകുകയുള്ളൂവെന്നും പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മാറ്റംകൊണ്ടുവരലാണ് ദൗത്യം. ആ മാറ്റം കേരളത്തില്‍ ഉണ്ടാകണമെങ്കില്‍ ബി.ജെ.പി, അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

'തിരുവനന്തപുരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നു. അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു' സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

19 ശതമാനമുള്ള വോട്ട് വിഹിതം ഉയര്‍ത്തി രാഷ്ട്രീയ വിജയം നേടാന്‍ കഴിയണം. മാരാര്‍ജി മുതല്‍ സുരേന്ദ്രന്‍ വരെയുള്ളവര്‍ കഠിനാധ്വാനം ചെയ്തിട്ടാണ് ഇവിടംവരെ എത്തിയത്. ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോഴും ബലിദാനികളുടെ ത്യാഗം ഒരിക്കലും മറക്കില്ല. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ശക്തി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് തനിക്ക് മനസ്സിലായത്. 35 ദിവസംകൊണ്ടുള്ള പ്രചാരണത്തില്‍ മൂന്നര ലക്ഷം വോട്ട് പിടിക്കാനായത് ഇവിടുത്തെ പ്രവര്‍ത്തകരുടെ മിടുക്കും കഴിവുംകൊണ്ടാണ്. ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയായിരുന്നു. ഇനി മുമ്പോട്ട് പോകുമ്പോഴും പ്രവര്‍ത്തകരുടെ പാര്‍ട്ടി തന്നെയാകുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിന് വളരെയധികം സാധ്യതകളുണ്ട്. ഇവിടുത്തെ യുവാക്കള്‍ അവസരം കിട്ടുമ്പോള്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ചോദിക്കണം. ഇവിടെയുള്ള യുവാക്കള്‍ക്ക് എന്തുകൊണ്ട് അവസരംകിട്ടുന്നില്ല. എന്തുകൊണ്ട് ഇവിടെ നിക്ഷേപം വരുന്നില്ല എന്നല്ലാം ചോദിക്കേണ്ടതുണ്ട്. കടമെടുത്താണ് ഇവിടുത്തെ സര്‍ക്കാര്‍ മുന്നോട്ട്പോകുന്നതെന്നും പുതിയ ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു.

'കേരളത്തിലെ രണ്ട് പാര്‍ട്ടികള്‍ പാലിക്കപ്പെടാത്ത വാഗ്ദാനം നല്‍കിയതിനാല്‍ ആളുകള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കേരളം വളരണം, കുട്ടികള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കണം. സംരംഭങ്ങള്‍ വരണം. അതാണ് ബിജെപിയുടെ ദൗത്യം. തകര്‍ന്ന് കിടന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോദി മികച്ചതാക്കി. ബിജെപി പുതിയ ഇന്ത്യയാക്കി മാറ്റി. അവസരങ്ങള്‍ ഉള്ള സ്ഥലത്തേക്കാണ് യുവത്വം പോകുന്നത്. സംസ്ഥാനത്ത് നിന്നും യുവത്വം പോയാല്‍ നിക്ഷേപങ്ങള്‍ ഇവിടെ വരില്ല. ഒരു ടീം ആയി നമുക്ക് ഓരോ വീട്ടിലും വികസന സന്ദേശം എത്തിക്കണം. വികസിത ഇന്ത്യ പോലെ വികസിത കേരളം ഉണ്ടാവണം. ഇന്ത്യയുടെ ദുര്‍ബല സമ്പദ് വ്യവസ്ഥയില്‍ നിന്ന് നാലാംസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത് പറഞ്ഞത് ചെയ്യുമെന്ന മോദി സര്‍ക്കാരിന്റെ നയമാണ്. കേരളത്തിലും ഞങ്ങളുടെ ദൗത്യം അതാണ്' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നിക്ഷേപവും തൊഴിലും വരുന്നത് കഴിവുള്ള യുവാക്കള്‍ ഉള്ള സംസ്ഥാനങ്ങളിലായിരിക്കും. കഴിവുള്ള യുവാക്കള്‍ അവസരങ്ങള്‍ ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകും. അതുകൊണ്ട് അവസരങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ യുവാക്കള്‍ വേറെ എവിടെയെങ്കിലും പോകും. അപ്പോള്‍ അവിടെ നിക്ഷേപംവരികയുമില്ല. ഇതാണ് യാഥാര്‍ഥ്യമെന്നും ഭാവിയിലെ ഫോര്‍മുല ഇതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോക്കുകൂലിയുള്ള കേരളത്തെയല്ല വേണ്ടത് നിക്ഷേപവും തൊഴിലും അവസരവും ഉള്ള കേരളമായിത്തീരണം. മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തില്‍ നയിക്കാന്‍ കഴിയുന്ന നേതാവെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ന്യൂജനറേഷനെ ആകര്‍ഷിക്കാന്‍ കഴിയുന്നയാളാണ് രാജീവ് എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഏല്‍പ്പിച്ച ചുമതല നല്ല രീതിയില്‍ ചെയ്യുന്നയാളാണ്. തൃശൂരുകാരനാണ്. കണ്ണൂരിലെ പുതിയാപ്‌ളയാണ്. മൂന്നുതവണ രാജ്യസഭാ എംപി എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിത്വമാണ്'- എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നുനടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ സംഘടന തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവദേക്കര്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റാകാന്‍ താത്പര്യമില്ലെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കേരളത്തിലെ യുവജനങ്ങളെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും രാജീവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരത്തെത്തിയ രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന സഹവരണാധികാരി നാരായണന്‍ നമ്പൂതിരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ബിജെപിയുടെ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള മുപ്പത് അംഗങ്ങളെ തിരഞ്ഞെടുത്തു. സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. 30 പേര്‍ പത്രിക നല്‍കിയെന്നും എല്ലാവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തെന്നുമാണ് വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചത്.

കേരളത്തിലെ ബിജെപിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത രാജീവ് ചന്ദ്ര ശേഖറിന് ആശംസകള്‍ നേര്‍ന്ന് ശശി തരൂര്‍ എംപി. എക്‌സിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് രാജീവ് ചന്ദ്ര ശേഖറിന് ആശംസകള്‍ നേര്‍ന്നത്. മുന്നോട്ടുള്ള യാത്രയില്‍ പരസ്പരം ഏറ്റുമുട്ടാമെന്നും ശശി തരൂര്‍ എംപി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാജീവ് ചന്ദ്രശേഖറിന് ആശംസകള്‍ നേര്‍ന്നത് വിവാദമായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജിയുള്ള ആളല്ലെന്നും മിതവാദിയാണെന്നുമുള്ള പ്രചാരണം വെള്ളപൂശാന്‍മാത്രം. കേന്ദ്രസഹമന്ത്രിയായിരിക്കെ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് കേസില്‍ പ്രതിയായ രാജീവിനെയാണ് ബിജെപി ഐഡിയോളജിക്കാരനല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാഴ്ത്തിയത്.

ഇതാദ്യമായാണ് സംഘപരിവാര്‍ പശ്ചാത്തലമില്ലാത്ത ഒരാളെ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം കൊണ്ടുവരുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഇനിയും 'പിടികിട്ടാത്ത' വോട്ടുകള്‍ രാജീവിലൂടെ നേടിയെടുക്കുകയാണ് ലക്ഷ്യം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളാണ് രാജീവിലൂടെ ബി ജെ പി സ്വപ്നം കാണുന്നത്. യുവാക്കളെ ആകര്‍ഷിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

അതിനിടെ ഇപ്പോഴിതാ രാജീവ് ചന്ദ്രശേഖറിന്റെ വരവ് എങ്ങനെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുകയെന്ന് ചൂണ്ടിക്കാട്ടുകയാണ് ബിഗ് ബോസ് താരം അഖില്‍ മാരാര്‍.

'കോണ്‍ഗ്രസ്സിന്റെ ശവകല്ലറയിലേക്ക് ബിജെപി അടിക്കുന്ന അവസാനത്തെ ആണി ആയി രാജീവ് ചന്ദ്രശേഖര്‍ മാറാതിരിക്കട്ടെ. പൊതുവെ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന ഒരു ചൊല്ല് പോലെയാണ് നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി രാജീവ് ചന്ദ്രശേഖര്‍ വരുന്നത്. ഇനി എന്താണ് ഇത് കൊണ്ടുള്ള അപകടം എന്നും എങ്ങനെ ഇതിനെ നേരിടണമെന്നും പറയാം. രാഷ്ട്രീയം എന്നത് പൂര്‍ണമായും ഒരു ബിസിനസ്സ് ആണെന്ന് ആദ്യം തിരിച്ചറിഞതും അത് പ്രാവര്‍ത്തികം ആക്കിയതും ബിജെപിയാണ്. പിന്നീടത് മനസ്സിലാക്കിയത് പിണറായി വിജയനിലൂടെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയും.. ബിജെപിയുടെ ഈ കോര്‍പറേറ്റ് നീക്കം ആണ് അവരെ തുടര്‍ച്ചയായി ജയിപ്പിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ ഏത് രീതിയില്‍ തങ്ങള്‍ക്ക് അനുകൂലം ആക്കി മാറ്റണം എന്ന് ബിജെപിക്ക് നന്നായി അറിയാം. വര്‍ഗീയത പോലും ഏതൊക്കെ സ്ഥലത്താണ് വര്‍ക്ക് ആവുന്നതെന്നും അവര്‍ക്കറിയാം.. ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ല മറിച്ചു വര്‍ഗീയത ജയത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു കോര്‍പറേറ്റ് പാര്‍ട്ടി. അവിടെയാണ് കേരളത്തില്‍ ബിജെപി മുന്നോട്ട് വെയ്ക്കുന്ന വര്‍ഗീയതയ്ക്ക് സ്‌കോപ്പില്ല എന്നവര്‍ മനസ്സിലാക്കുന്നത്. ഇവിടെ പരസ്പരം തമ്മിലടിച്ചു പാര വെച്ച് നടക്കുന്ന നേതാക്കളെ നിയന്ത്രിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ വരുന്നത്.. രാജീവ് വരുന്നത് ഈ നേതാക്കള്‍ക്ക് യാതൊരു കുഴപ്പവുമില്ല എന്ന് മാത്രമല്ല തനിക്കു കിട്ടാത്തത് മറ്റവനും കിട്ടിയില്ലല്ലോ എന്ന ആശ്വാസത്തല്‍ കൂടുതല്‍ സന്തോഷിക്കും.

വളരെ പ്രായോഗിക ബുദ്ധിയോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ഇന്നലെകളില്‍ ബിജെപി യില്‍ നിന്നും അകന്നു പോയ ഉന്നത ഉദ്യോഗസ്ഥ വൃന്ദങ്ങളെ തിരികെ കൊണ്ട് വരും. പുതു തലമുറയെ ആകര്‍ഷിക്കാന്‍ ശേഷി ഉള്ള യുവാക്കളെ സ്ഥാനാര്‍ഥി ആയി പരിഗണിക്കും. പൊതുവെ യാതൊരു സ്വാര്‍ത്ഥ മനോഭാവവും ഇല്ലാത്ത ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഈ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്യുമെന്നും പറഞ്ഞു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (43 minutes ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (58 minutes ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (1 hour ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (1 hour ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (1 hour ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (1 hour ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (1 hour ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (4 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (4 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (4 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (4 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (5 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (5 hours ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

Malayali Vartha Recommends