അച്ഛന്റെയും മുത്തശ്ശിയുടെയും മരണത്തോടെ തീര്‍ത്തും അനാഥരായി.... ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ ... നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസില്‍ അന്വേഷണസംഘം ഇന്ന് ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും....

ജോലി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചെന്താമര പുറത്തിറങ്ങിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കള്‍ പറഞ്ഞു. 'അയാള്‍ പുറത്തിറങ്ങിയാല്‍ എന്താ ചെയ്യുകയെന്ന് അറിയില്ല. ജാമ്യം ലഭിക്കുമോയെന്ന ഭയമേറെയാണ്. അയാള്‍ ഇറങ്ങിയാല്‍ ഞങ്ങളില്‍ ആരുടെയെങ്കിലും അല്ലെങ്കില്‍ നാട്ടുകാരുടെ ജീവന് പോകും. ഇന്ന് അച്ഛനും അമ്മയും അമ്മമ്മയുമില്ല. ഞങ്ങള്‍ക്ക് ആരുമില്ല. സര്‍ക്കാര്‍ ഞങ്ങളെ ഏറ്റെടുക്കണമെന്നും മക്കള്‍ പറയുന്നു.
വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരന്, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം ചെയ്തത്.
ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.
"
https://www.facebook.com/Malayalivartha