സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ -റംസാന്, വിഷു-ഈസ്റ്റര്‍ ഫെയറുകള്‍ ... തിരുവനന്തപുരത്ത് ഇന്ന് തുടക്കം

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ -റംസാന്, വിഷു-ഈസ്റ്റര്‍ ഫെയറുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളില്‍ 26നുമാണ് റംസാന് ഫെയറിന് തുടക്കമാകുക. 30 വരെ തുടരും.
വിഷു--ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയാണ്. റംസാന്--വിഷു--ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര് അനില്‍ തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ചൊവ്വ രാവിലെ 10.30ന് നിര്‍വഹിക്കുന്നതാണ്.
എല്ലാ ജില്ലകളിലെയും പ്രധാന സപ്ലൈകോ വില്‍പ്പനശാലയാണ് റംസാന് ഫെയറാക്കി മാറ്റുക. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക റംസാന് ഫെയറുകള്‍ സംഘടിപ്പിക്കുന്നതാണ്.
കൊല്ലം ചിന്നക്കട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റ്, ഇടുക്കി നെടുങ്കണ്ടം സൂപ്പര്‍മാര്‍ക്കറ്റ്, പത്തനംതിട്ട പീപ്പിള്‍സ് ബസാര്‍, എറണാകുളത്ത് തൃപ്പൂണിത്തുറ ലാഭം സൂപ്പര്‍മാര്‍ക്കറ്റ്, ആലപ്പുഴ പീപ്പിള്‍സ് ബസാര്‍, പാലക്കാട് പീപ്പിള്‍സ് ബസാര്‍, തൃശൂര്‍ പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളില്‍ റംസാന് ഫെയറുകള്‍ സംഘടിപ്പിക്കും.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനുസമീപമുള്ള പീപ്പിള്‍സ് ബസാര്‍, കണ്ണൂര്‍ പീപ്പിള്‍സ് ബസാര്‍, വയനാട് കല്‍പ്പറ്റ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയും റംസാന് ഫെയറുകളായി മാറും.
പതിമൂന്നിന സബ്സിഡി സാധനങ്ങള്‍ക്കു പുറമെ, 40ലധികം ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാന് ഫെയറില്‍ ലഭ്യമാകുകയും ചെയ്യും. ശബരി ഉല്‍പ്പന്നങ്ങള്‍ക്കും 30 വരെ വിലക്കുറവാണ്.
"
https://www.facebook.com/Malayalivartha
























