സങ്കടം അടക്കാനാവാതെ... വടകരയില്‍ സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനഞ്ചുകാരന് മരിച്ചു

സങ്കടം അടക്കാനാവാതെ... വടകരയില്‍ സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനഞ്ചുകാരന് മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്. ശനിയാഴ്ച 2 മണിയോടെ ആയിരുന്നു ഷജല്‍ ഓടിച്ച സ്കൂട്ടര്‍ പുത്തൂരില്‍വച്ച് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്.
അയല്‍വാസിയുടെ സ്കൂട്ടറായിരുന്നു ഷജല്‍ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha
























