തൃശൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് ദാരുണാന്ത്യം. .കാഞ്ഞിരക്കോട് സ്വദേശി നിഷാദ് (40) ആണ് മരിച്ചത്.
കുന്നംകുളം വടക്കാഞ്ചേരി പാതയില്‍ ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. ബൈക്ക് പെട്ടി ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അപകടത്തിനുശേഷം നാട്ടുകാര്‍ ചേര്‍ന്ന് നിഷാദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതേസമയം മഖ്ഖൊരു സംഭവത്തില്‍ കോഴിക്കോട് വടകരയില്‍ സ്കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന് മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്.
ശനിയാഴ്ച രണ്ടു മണിയോടെ ആയിരുന്നു ഷജല്‍ ഓടിച്ച സ്കൂട്ടര്‍ വടകര പുത്തൂരില്‍ വെച്ച് ടെലഫോണ്‍ പോസ്റ്റിലിടിച്ചത്. അയല്‍വാസിയുടെ സ്കൂട്ടറായിരുന്നു ഷജല്‍ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























