കോട്ടയം തിരുവാതുക്കൽ ഇന്ദ്രപ്രസ്ഥലം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകം; കൊലപാതകം നടന്ന വീട്ടിൽ നിന്നും മാസങ്ങൾക്കു മുമ്പ് ഐഫോൺ മോഷ്ടിച്ചു; ഐ ഫോൺ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു; ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം

കോട്ടയം തിരുവാതിക്കൽ ഇന്ദ്രപ്രസ്ഥം ഹോട്ടൽ ഉടമയുടെയും ഭാര്യയുടെയും കൊലപാതകം മുൻ വൈരാഗ്യത്തെ തുടർന്നെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും ഐഫോൺ മോഷ്ടിക്കുകയും , അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ വീട്ടിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി വീട്ടിൽ നിന്നും ഇവരുടെ ഐഫോൺ മോഷ്ടിച്ചിരുന്നു. ഈ ഫോൺ ഉപയോഗിച്ച് ഇയാൾ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് വിജയകുമാറും ഭാര്യയും പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവാതിക്കളിൽ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയത് അതിക്രൂരമായി മുൻ വൈരാഗ്യത്തെ തുടർന്നെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുപേരുടെയും മുഖത്താണ് മാരകമായി പരിക്കേറ്റിരിക്കുന്നത്. കോടാലി ഉപയോഗിച്ചാണ് രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു മുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി വീടിനു സമീപത്തു നിന്നും കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഉടമയെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് എതിർവശത്തുള്ള വീട്ടിലാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യം മോഷണം അല്ലെന്ന് നിഗമനത്തിലാണ് പോലീസ്.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ , ഭാര്യ മീര എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട് തുറക്കുന്നതിനായി എത്തിയ ജോലിക്കാരിയാണ് രണ്ടു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസാണ് സ്ഥലത്ത് എത്തിയത്.
https://www.facebook.com/Malayalivartha