സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവോ? 10,000 പേരില്‍ 29 പേര്‍ക്ക് മനോദൗര്‍ബല്യം, 20 പേര്‍ക്ക് ബുദ്ധി പ്രശ്‌നവുമുണ്ടെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തു 10,000 പേരില്‍ 29 പേര്‍ക്കു മനോദൗര്‍ബല്യവും 20 പേര്‍ക്കു ബുദ്ധിപരമായ പ്രശ്‌നങ്ങളുമുണ്ടെന്നു സാമൂഹിക നീതിവകുപ്പിന്റെ അംഗപരിമിത സെന്‍സസ് റിപ്പോര്‍ട്ട്. പതിനായിരത്തില്‍ 232 പേര്‍ എന്ന നിരക്കില്‍ ആകെ 7,93,937 അംഗപരിമിതരാണ് കേരളത്തിലുള്ളത്. ഇതില്‍ 4,38,853 പേര്‍ പുരുഷന്‍മാരും 3,53,895 പേര്‍ സ്ത്രീകളും 1,189 പേര്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുമാണ്.
ചലനവൈകല്യം നേരിടുന്നവരാണ് അംഗപരിമിതരില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം; 2,61,087 പേര്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അംഗപരിമിതരുടെ സെന്‍സസ് തയാറാക്കുന്നത്. ആറു മാസത്തിനിടെ രണ്ടു ഘട്ടങ്ങളിലായി പ്രൈമറി എന്യൂമറേറ്റര്‍മാരാണ് സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് അംഗ പരിമിതരുടെ കണക്കു തയാറാക്കിയത്. അംഗപരിമിതര്‍ക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും സെന്‍സസ് ഉപകരിക്കുമെന്നു സ്‌പെഷല്‍ ഓഫിസര്‍ എ.കെ. ഷാജി പറഞ്ഞു.
മറ്റ് അംഗപരിമിതരുടെ കണക്ക്: ബഹുവൈകല്യം 1,37,446, കാഴ്ചക്കുറവ് 61,900, അപസ്മാരം 19,512, സംസാര ഭാഷാ വൈകല്യം 22,648, കേള്‍വിയില്ലായ്മ 60,925, അന്ധത 20,477, പഠന വൈകല്യം 8,074, സെറിബ്രല്‍ പാള്‍സി 6,385, ഹ്രസ്വകായത്വം 6,079, കൂന് 4,887, നാഡീ രോഗങ്ങള്‍ 3,633, ഓട്ടിസം 3,135, പേശീ രോഗങ്ങള്‍ 2,280, ഹീമോഫീലിയ 1,445, കുഷ്ഠരോഗത്തില്‍ നിന്നു മുക്തരായവര്‍ 1,175, അരിവാള്‍ രോഗം 1,006, ബധിരാന്ധത 842, താലസീമിയ 569, ശരീരത്തില്‍ കല്ലിപ്പ് 515.
ആകെ അംഗപരിമിതരില്‍ 42.87 ശതമാനത്തിനും ജന്മനാ തന്നെ തകരാറുകള്‍ കണ്ടെത്തിയിരുന്നു. കുട്ടിക്കാലത്തെ രോഗങ്ങള്‍, പൊള്ളല്‍, അപകടം, തലയ്‌ക്കേറ്റ ക്ഷതങ്ങള്‍, വിഷബാധ, മറ്റു രോഗങ്ങള്‍ തുടങ്ങിയവയാണു ബാക്കിയുള്ളവരെ അംഗപരിമിതരാക്കിയത്. 21% പേര്‍ക്കു വിദ്യാഭ്യാസം ലഭിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha