ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ

ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് ഫാത്തിമ തെഹ്ലിയ. ഐഎന്‍എല്‍ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവര്‍കോവില്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ. അദ്ദേഹം ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്നും ഫാത്തിമ തെഹ്ലിയ വെല്ലുവിളിച്ചു. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ അതേ നിലപാടാണോ സിപിഎമ്മിനുള്ളത്. അഹമ്മദ് ദേവര്‍കോവിലിന്റെ ഭൂതകാലം പരിശോധിച്ച് നോക്കൂ. അദ്ദേഹം പഠിച്ചത് എവിടെയാണെന്ന് നോക്കിയാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാകും. തീവ്രതകുറവെന്ന് പറഞ്ഞ് പാര്‍ട്ടി വിട്ടവരാണ് ഇപ്പോള്‍ ആരോപണവുമായി വന്നിരിക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ അഭിപ്രായപ്പെട്ടു. അതേസമയം നൂര്‍ബിന റഷീദും സുഹ്‌റ മമ്പാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
https://www.facebook.com/Malayalivartha


























