സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

പ്രണയിച്ച് വിവാഹം കഴിച്ച് നാലാം മാസം സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഗുരു ഗ്രാമിലെ നഴ്‌സിംഗ് ഫോമില്‍ റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മയാണ് ഭാര്യ കാജലിനെ കൊലപ്പെടുത്തിയത്. ഒരേ നേഴ്‌സിങ് ഹോമില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനൊടുവില്‍ ആണ് നവംബറില്‍ ഇവരുടെ വിവാഹം നടന്നത്.
അരുണ്‍ കാജലിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കു.
ലഹരിക്ക് അടിമയായ അരുണ്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം കാജലിനെ ഉപദ്രവിച്ചിരുന്നു. ഹോളി ആഘോഷത്തിനായി കാജലിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. മാര്‍ച്ച് 17ന് ഒറ്റയ്ക്ക് സംസാരിക്കാന്‍ ഉണ്ടെന്നും പറഞ്ഞ് അരുണ്‍ കാജലിനെ താഴത്തെ നിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ നോക്കുമ്പോള്‍ കാജല്‍ അബോധാവസ്ഥയില്‍ മൂക്കിലൂടെ ചോര ഒലിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടന്‍തന്നെ അവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
https://www.facebook.com/Malayalivartha


























