ബഹ്റൈനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു...

ബഹ്റൈനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചുച്ചു. കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണന്‍ നായര്‍ (62) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഇരുപത് വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയാണ്. സഹ്ല ബുക്വയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്.
https://www.facebook.com/Malayalivartha