മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി . മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും. സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണില്‍ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസാണ്. രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ ഭരണഘടനയാണെന്നും അതിനെ തകര്‍ക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.
തലമുറ തലമുറകളായി ജീവനും സ്വത്തും രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച ഗാന്ധി കുടുംബത്തിനെതിരേയാണ് മോദി ഭരണകൂടത്തിന്റെ വേട്ടയാടല്‍. ഇന്ത്യയെ ദശാബ്ദങ്ങളോളം ഭരിക്കുകയും ഭരണചക്രത്തിന്റെ മുന്നിലും പിന്നിലും നില്കുകയും ചെയ്ത ഗാന്ധി കുടുംബത്തെ ജനങ്ങള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്നത് അവരുടെ വിശ്വാസ്യതയും സത്യസന്ധതയും കൊണ്ടാണെന്ന് മോദി ഭരണകൂടം ഓര്‍ക്കുന്നത് നല്ലത്.
ഭരണഘടനാ സ്ഥാപനങ്ങളെ തന്നെ ഇല്ലാതാക്കുന്ന കിരാത നടപടികളാണ് രാജ്യത്തു നടക്കുന്നത്. അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിയുടെ ചട്ടുകമാക്കി.വേട്ടപ്പട്ടികളെപ്പോലെ അവരെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. ഭരണഘടാനാധ്വംസകരായ ബിജെപിയെ താഴെയിറക്കാനാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുകന്‍ ഖാര്‍ഗെയും അഹോരാത്രം അധ്വാനിക്കുന്നത്. അവരുടെ പോരാട്ടത്തിന് ശക്തിപകരേണ്ടത് ഒരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha