കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

കേരളാ സയൻസിറ്റി ഉദ്ഘാടനത്തിന് മുന്നോടിആയി സ്ഥലവും കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ എം പി ഫ്രാൻസിസ് ജോർജിനെയും എം എൽ എ മോൻസ് ജോസഫ് ' കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവരെയും സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ കെട്ടിടങ്ങൾ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി .
ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു എം പി യും എം എൻ എ യും അടങ്ങുന്ന സംഘം നേരത്തെ അറിയിച്ചതിൻ പ്രകാരം സയൻസ്റ്റി സന്ദർശിക്കാൻ എത്തിയത് എന്നാൽ ഇവിടെ നിലവിൽ ഉണ്ടായിരുന്ന ഉദ്വോഗസ്തർ ആരും ഉണ്ടായിരുന്നില്ല.
പലരേയും എം എൽ എ . ഫോണിലുടെ ബന്ധപ്പെട്ടപ്പോൾ തങ്ങൾ ഇന്ന് അവധിയിൽ ആണ് എന്നാണ് അറിയുവാൻ സാധിച്ചത് 'നേരത്തേ അറിയിപ്പ് നൽകിപ്പിട്ടും സയൻസിറ്റിയുമായി ബന്ധപ്പെട്ടെ അരും എത്താതിരുന്നതും കെട്ടിടങ്ങൾ തുറന്ന് കാണിക്കാത്തതും എം പി യോടും എം എൽ എ യോടു മുള്ള കടുത്ത അവഹേളനമായാ കണക്കാക്കുന്നതായി മോൻസ് ജോസഫ് എംഎൽഎ പ്രതികരിച്ചു. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകും എന്നും എം എൽ എ അറിയിച്ചു.
https://www.facebook.com/Malayalivartha