എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ ഈ മാസം മുതല്‍ വിതരണം ചെയ്യും

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള മത്സ്യബന്ധന യാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്ന് മണ്ണെണ്ണ ഈ മാസം മുതല്‍ വിതരണം ചെയ്യും
കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററില്‍ (56.76 ലക്ഷം ലീറ്റര്‍) 5088 കിലോ ലീറ്റര്‍ (50.88 ലക്ഷം ലീറ്റര്‍) റേഷന്‍ കടകള്‍ വഴിയും ബാക്കി ജൂണില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും.
മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് അര ലീറ്റര്‍ വീതവുമാണു ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണിത്.
വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് 6 ലീറ്റര്‍ ലഭിക്കും. മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായി സംസ്ഥാന റേഷനിങ് കണ്‍ട്രോളര്‍ എല്ലാ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കും (ഡിഎസ്ഒ) നിര്‍ദേശം നല്‍കി.
" f
https://www.facebook.com/Malayalivartha