പൂരച്ചടങ്ങുകള്‍ക്ക് തുടക്കം... തെക്കേ ഗോപുര നട തുറന്നു.... നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ പൂര വിളംബരം നടത്തി

പൂര വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ പൂര വിളംബരം നടത്തി. ശിവകുമാര്‍ തുമ്പിക്കൈ ഉയര്‍ത്തുന്നതോടെ പൂരാരവമുയര്ന്നു. ഇതോടെ പൂരച്ചടങ്ങുകള്‍ക്കു തുടക്കമായി. നാളെയാണു തൃശൂര്‍ പൂരം. നാളെ രാവിലെ ഏഴര മുതല്‍ ഘടകപൂരങ്ങളുടെ വരവു തുടങ്ങും.
11.30നു ബ്രഹ്മസ്വം മഠത്തിനു മുന്നില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവു പഞ്ചവാദ്യം. 2.30നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളില്‍ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നു കുടമാറ്റം നടക്കും. രാത്രി പൂരത്തിനുശേഷം ബുധന്‍ പുലര്‍ച്ചെയാണ് വെടിക്കെട്ട് അതിനുശേഷം ഉപചാരം ചൊല്ലിപ്പിരിയുകയും ചെയ്യും.
https://www.facebook.com/Malayalivartha

























