യുവതിയെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന... ഭര്‍ത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു

യുവതി ജോലിക്ക് പോകവേ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയി. വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു കൃഷ്ണന്‍ (36) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതോടെ വീട്ടില്‍ നിന്ന് കറുകച്ചാലിലേക്ക് പോകുന്ന വഴി വെട്ടിക്കാവുങ്കല്‍ പൂവന്‍പാറപ്പടി റോഡിലായിരുന്നു അപകടം സംഭവിച്ചത്.
വാഹനമിടിച്ച് അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ സ്ഥലത്തു നിന്ന് ഇന്നോവ കാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. ഇത് കേന്ദ്രീകരിച്ച് കറുകച്ചാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനെയും ചോദ്യംചെയ്യും ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു വിവാഹം ചെയ്തത് കാഞ്ഞിരപ്പള്ളി സ്വദേശിയെയാണ്. ഇരുവരും പിരിഞ്ഞു കഴിയുകയാണ്. വിവാഹമോചന കേസ് കോടതിയില്‍ എത്താനിരിക്കെയാണ് അപകടം.
റെന്റെടുത്ത കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഇയാളെ ചോദ്യംചെയ്യും. കറുകച്ചാല്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. നീതുവിന്മറെ ക്കള്‍ : ലക്ഷ്മിനന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha