പത്താംക്ലാസുകാരന്‍ ആദിശേഖറിനെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ കൊലക്കേസ്... പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ മുന്‍കൂട്ടിയുള്ള ആസൂത്രണത്തോടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ (15) കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഞ്ചു ബാല്യത്തെ മൃഗീയമായി നിഷ്ഠൂര കൃത്യം ചെയ്ത് ഇല്ലായ്മ ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെവിഷ്ണുവാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.ശിക്ഷ അനുഭവിക്കാന്‍ പ്രതിയെ കണ്‍വിക്ഷന്‍ വാറണ്ട് ഉത്തരവ് സഹിതം പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. ചൊവ്വാഴ്ച 11 മണിക്ക് കോടതി കൂടിയപ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയെന്നും ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനു ണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് താന്‍ നിരപരാധിയാണെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും പ്രതി ബോധിപ്പിച്ചു.
ആദി ശേഖര്‍ തന്റെ സ്വന്തം മകനെ പോലെയാണ്. മറ്റൊരു കേസിലും താന്‍ ഉള്‍പ്പെട്ടിട്ടില്ല. വീട്ടില്‍ തന്റെ അമ്മ, ഭാര്യ , മക്കള്‍ എന്നിവരുടെ ഉപജീവനത്തിന്റെ ഏക അത്താണി താനാണ്.അതേസമയം കൊല്ലപ്പെടുമ്പോള്‍ 15 വയസായിരുന്നുവെന്നും ക്രൂര പാതകം ചെയ്ത പ്രതിക്ക് യാതൊരു ദയക്കും അര്‍ഹതയില്ലെന്നും കഠിന ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു കൃത്യത്തിന് ശേഷം ഒളിവില്‍ പോയി പന്ത്രണ്ടാം നാള്‍ കുഴിത്തുറയില്‍ വച്ച് അറസ്റ്റിലായ അകന്ന ബന്ധുവായ പ്രതി പ്രിയരഞ്ജനാണ് വിചാരണ നേരിട്ടത് .
വിചാരണയില്‍ കോടതി മുമ്പാകെ വന്ന 30 സാക്ഷിമൊഴികള്‍, പ്രതി കൃത്യത്തിനുപയോഗിച്ച കാറടക്കം 11 തൊണ്ടിമുതലുകള്‍, ഇരയെ കാത്ത് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ പ്രതി പതിയിരുന്ന് കാത്തിരുന്ന് കാര്‍ കിടന്നതിന്റെയും കൊലപാതക കൃത്യത്തിന്റെയും സി സിറ്റി വി ഫൂട്ടേജ് സാക്ഷ്യപത്രങ്ങളടക്കം 42 രേഖകള്‍ , കോടതി പ്രതിയെനേരിട്ട് ചോദ്യം ചെയ്ത് രേഖപ്പെടുത്തിയമൊഴികള്‍ എന്നിവ പരിഗണിച്ചതില്‍ വച്ച്കോടതി പ്രതിയെ വിട്ടയക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗം തെളിവെടുപ്പിന് ശേഷം ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 232 പ്രകാരം നടന്ന വാദത്തിലാണ്കോടതി പ്രതിയെ വിട്ടയക്കാനാവില്ലെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളായി 5 പേരെ വിസ്തരിക്കുകയും 8 രേഖകള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.
2023ആഗസ്റ്റ് 30 ന് പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ക്ഷേത്ര വളപ്പിലും കുട്ടികള്‍ കളിച്ച ക്രിക്കറ്റ് ബോളിലും പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതും വിവരം രക്ഷിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതുമാണ് കൃത്യത്തിനുള്ള വിരോധ കാരണം.
പൂവച്ചല്‍ കാറപകടംകൊലപാതകമെന്ന് കണ്ടെത്തിയത് സിസിറ്റിവി ക്യാമറ കണ്ണുകള്‍ ദൃക്‌സാ ക്ഷിയായതോടെയാണ്.
കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. ഇതിന് മുന്നിലായി സൈക്കിളില്‍ എത്തിയ ആദിശേഖര്‍ മറ്റൊരു കുട്ടിയുമായി സംസാരിച്ചുനില്‍ക്കവെയാണ് മുന്നോട്ടെടുത്ത കാര്‍ ഇടിച്ചുവീഴ്ത്തി മുന്നോട്ടുപോകുന്നത്. കാര്‍ മനപൂര്‍വം ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍.
ആദിശേഖറിനെ മനപൂര്‍വം കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കാട്ടാക്കട പൂവച്ചല്‍ പൂവച്ചല്‍ അരുണോദയത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകന്‍ കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുമായ ആദി ശേഖറാണ് മരിച്ചത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖര്‍ ഉണ്ടായിരുന്നയിടത്ത് ഇരുപതു മിനിറ്റോളം പ്രിയരഞ്ജന്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കൈയില്‍ നിന്നും ആദി ശേഖര്‍ സൈക്കിള്‍ വാങ്ങി മുന്നോട്ടു ചവിട്ടുന്നതിനിടെ കാര്‍ അമിത വേഗത്തില്‍ വന്നു കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.
എന്നാല്‍ സംഭവ സ്ഥലത്തു പോലീസ് എത്തുന്നതിനു മുമ്പേ അപകടം നടന്നയിടം വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനാല്‍ മറ്റു തെളിവുകള്‍ ലഭിച്ചതും ഇല്ല. സാധരണ അപകടം എന്ന നിലയില്‍ പോലീസ് കേസ് എടുത്തു. പിന്നീട് സിസി ദൃശ്യം പുറത്തു വന്നപ്പോഴാണ് അപകടത്തിലെ ദുരൂഹത പുറത്തുവന്നത്. സംഭവത്തിന് ഒരാഴ്ച മുമ്പ് ക്ഷേത്രത്തിന്റെ മുന്‍വശത്തെ സ്ഥലത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ബോളില്‍ പ്രിയ രഞ്ജന്‍ മൂത്രം ഒഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ രക്ഷിതാക്കളോട് പറയുമെന്ന് പറഞ്ഞ വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്. പ്രിയരഞ്ജനെ(42) കന്യാകുമാരി കുഴിത്തുറയില്‍ നിന്നാണു സംഭവം നടന്നു 12ാം നാള്‍ പിടികൂടിയത്.
സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha