വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പന്‍ പൊയിലില്‍ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയില്‍...

വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പന്‍ പൊയിലില്‍ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയില്‍. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മല്‍ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്.
പണം സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് . താമരശ്ശേരി എസ്.ഐമാരായ സത്യന്‍, പ്രകാശന്‍, അന്‍വര്‍ഷ, സീനിയര്‍ സി.പി.ഒ ജിന്‍സില്‍, സി.പി.ഒ ബിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.
https://www.facebook.com/Malayalivartha