കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ വിവിധ തൊഴില്‍ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ പലരും കുടുംബങ്ങളായാണ് കഴിയുന്നതെന്നും വ്യക്തമാക്കി മുഖ്യമന്ത്രി.
എല്ലാവര്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം എന്ന ലക്ഷ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ നേടിയ നമ്മുടെ നാട്ടില്‍ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ കൂടി വിദ്യാഭ്യാസം ഉറപ്പു വരുത്തുകയെന്നത് സര്‍ക്കാറിന്റെ ചുമതലയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പുതിയ പദ്ധതിയായ 'ജ്യോതി' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികളുടെ മക്കളില്‍ മൂന്ന് വയസ് മുതല്‍ 6 വയസ് വരെയുള്ള മുഴുവന്‍ പേരെയും അംഗന്‍വാടിയില്‍ എത്തിക്കുക, 6 വയസ് പൂര്‍ത്തിയായവരെ പൂര്‍ണമായും സ്‌കൂളുകളില്‍ എത്തിക്കുക, സാംസ്‌കാരിക-വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
കേരളത്തിന്റെ വളര്‍ച്ചയില്‍ തങ്ങളുടെ അധ്വാനത്തിലൂടെ ഊര്‍ജം പകരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തുന്നതിന് ഈ പദ്ധതി സഹായകമാകും.
"
https://www.facebook.com/Malayalivartha